Join Whatsapp Group. Join now!
Aster MIMS 10/10/2023

Theft and Fire | 'കൂലിത്തൊഴിലാളിയെ മുറിക്കകത്താക്കി ഷടര്‍ താഴ്ത്തി'; ശേഷം ഗ്ലാസ് തകര്‍ത്ത് 15000 രൂപ കവര്‍ന്ന ശേഷം കടക്ക് തീവെച്ചതായി പരാതി

Complaint that shop set on fire after stealing Rs 15,000#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ഹൊസംഗടി: (www.kasargodvartha.com) കൂലിത്തൊഴിലാളിയെ മുറിക്കകത്താക്കി ഷടര്‍ താഴ്ത്തുകയും ഗ്ലാസ് തകര്‍ത്ത് 15000 രൂപ കവര്‍ന്ന ശേഷം കടക്ക് തീവെച്ചതായും പരാതി. വെള്ളിയാഴ്ച പുലര്‍ചെ ഒരു മണിയോടെ ഹൊസംഗടിയിലാണ് സംഭവം. ആനക്കല്ല് റോഡില്‍ അബ്ദുല്‍ അസീസും പാർട്ണർമാരും ചേര്‍ന്ന് നടത്തുന്ന ഹോം സെന്റര്‍ കടയിലാണ് കവര്‍ച നടന്നത്. കര്‍ണാടക സ്വദേശിയായ രവിയെയാണ് മുറിക്കകത്താക്കിയത്.
  
Hosangadi, Kasaragod, Kerala, News, Shop, Shop Keeper, Fire, Theft, Robbery, Crime, Complaint, Police, Cash, Uppala, Fire force, Complaint that shop set on fire after stealing Rs 15,000

കട പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ ഏണി മുറിയില്‍ സ്ഥിരമായി താമസിച്ച് വരികയായിരുന്നു രവി. എന്നും ഷടര്‍ ഉയര്‍ത്തിയായിരുന്നു ഇവിടെ കിടക്കാറ്. വെള്ളിയാഴ്ച പുലര്‍ചെ, അടഞ്ഞുകിടന്നിരുന്ന ഷടര്‍ ഒരാള്‍ ഉയര്‍ത്തി നോക്കിയപ്പോഴാണ് രവിയെ അകത്ത് കണ്ടെത്തിയത്. കടയുടെ സമീപത്ത് ഉണ്ടായിരുന്ന ഇരുമ്പ് ഗ്രില്‍ കെട്ടിടത്തിലേക്ക് ചാരി വെച്ച് രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന കടയുടെ, ഒരാള്‍ക്ക് കടന്ന് പോകാന്‍ മാത്രം പാകത്തില്‍ ഗ്ലാസ് മുറിച്ച് മാറ്റിയതിന് ശേഷം കവര്‍ച നടത്തിയെന്നാണ് വിവരം.

സംഘം അകത്ത് കയറി മേശ വലിപ്പില്‍ സൂക്ഷിച്ച പണം കവരുകയായിരുന്നുവെന്നാണ് പരാതി. കടയില്‍ സൂക്ഷിച്ച ടി വികളുടെ ഗ്ലാസുകള്‍ കല്ല് കൊണ്ട് വരഞ്ഞിട്ടുണ്ട്. കടയുടെ അകത്തെ സിസിടിവി ക്യാമറ മറച്ച് വെക്കുകയും വയറുകള്‍ മുറിച്ച് മാറ്റിയ നിലയിലുമാണ് ഉണ്ടായിരുന്നതെന്ന് ഉടമകൾ പറയുന്നു. ഹാര്‍ഡ് ഡിസ്‌കും കവര്‍ന്നിട്ടുണ്ട്. കവര്‍ചയ്ക്ക് ശേഷമാണ് തീവെച്ചതെന്ന് കരുതുന്നു.

അഞ്ച് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഉപ്പളയില്‍ നിന്നെത്തിയ ഫയര്‍ ഫോഴ്‌സ് കടയുടെ ഗ്ലാസ് തകര്‍ത്ത് അകത്ത് കയറിയാണ് തീ അണച്ചത്.

Keywords: Hosangadi, Kasaragod, Kerala, News, Shop, Shop Keeper, Fire, Theft, Robbery, Crime, Complaint, Police, Cash, Uppala, Fire force, Complaint that shop set on fire after stealing Rs 15,000.< !- START disable copy paste -->

Post a Comment