Join Whatsapp Group. Join now!
Aster MIMS 10/10/2023

Police FIR | ഖത്വറിൽ സൂപർ മാർകറ്റ് തുടങ്ങാമെന്ന് പറഞ്ഞ് 26 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി; പൊലീസ് അന്വേഷിക്കുന്നു

Complaint that 26 lakh embezzled#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com) ഖത്വറിൽ സൂപർ മാർകറ്റ് തുടങ്ങാമെന്ന് പറഞ്ഞ് 26 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. സിജെഎം കോടതി നിർദേശ പ്രകാരം കേസെടുത്ത കാസർകോട് ടൗൺ പൊലീസ് അന്വേഷണം ആരംഭിച്ചു. കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ നവാബ് അബൂസലീമിനെതിരെയാണ് കേസെടുത്തിരിക്കുന്നത്.
  
Kasaragod, Kerala, News, Top-Headlines, Investigation, Police-station, Complaint, Court, Police, Complaint that 26 lakh embezzled

ഹിദായത് നഗർ കോപ്പയിലെ ഫൈസൽ മുഹമ്മദാണ് പരാതി നൽകിയത്. ദോഹയിൽ 52 ലക്ഷം രൂപ മുതൽ മുടക്കിൽ സൂപർ മാർകറ്റ് തുടങ്ങുന്നുവെന്നും നിക്ഷേപിച്ചാൽ ലാഭവിഹിതം തരാമെന്നും വിശ്വസിപ്പിച്ച് 2016 ഏപ്രിൽ 16ന് 26 ലക്ഷം രൂപ കൈപ്പറ്റുകയും എന്നാൽ പിന്നീട് സൂപർ മാർകറ്റ് തുടങ്ങുകയോ പണം തിരികെ നൽകുകയോ ചെയ്തില്ലെന്നാണ് പരാതി.

ഐപിസി 406, 420 വകുപ്പുകളാണ് കുറ്റാരോപിതനെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്.

Keywords: Kasaragod, Kerala, News, Top-Headlines, Investigation, Police-station, Complaint, Court, Police, Complaint that 26 lakh embezzled.< !- START disable copy paste -->

Post a Comment