Join Whatsapp Group. Join now!
Aster MIMS 10/10/2023

Woman Arrested | ദേശീയപാതാവികസനത്തിന് സൂക്ഷിച്ച നിര്‍മാണസാമഗ്രികള്‍ കവര്‍ന്നതായി പരാതി; യുവതി അറസ്റ്റില്‍

Complaint of theft of construction materials; Woman arrested#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
പൊയിനാച്ചി: (www.kasargodvartha.com) ദേശീയപാതാവികസനത്തിന് സൂക്ഷിച്ച നിര്‍മാണസാമഗ്രികള്‍ മോഷ്ടിച്ചെന്ന കേസില്‍ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചേറ്റുകുണ്ടില്‍ താമസിക്കുന്ന തമിഴ്നാട് സ്വദേശിനി ചിത്രയെ (36) യാണ് ബേക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
  
Kasaragod, Kerala, News, Top-Headlines, Crime, Arrest, Police, Theft, Robbery, Complaint, Poinachi, Complaint of theft of construction materials; Woman arrested

പൊയിനാച്ചിക്കടുത്ത മൈലാട്ടിയില്‍ നിര്‍മാണ കംപനിയുടെ ജോലിസ്ഥലത്തുനിന്ന് 13000 രൂപ വിലവരുന്ന സാമഗ്രികള്‍ ചിത്ര മോഷ്ടിച്ചുവെന്നാണ് കേസ്. ദേശീയപാതാവികസനത്തിനുള്ള നിര്‍മാണജോലികള്‍ ഏറ്റെടുത്ത മെഗാ എൻജിനീയറിംഗ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് കംപനിയുടെ ജോലിസ്ഥലത്തുനിന്നായിരുന്നു മോഷണം.

13000 രൂപ വിലവരുന്ന ഇരുമ്പുകമ്പികളും സപോര്‍ടിങ്ങ് ജാകികളും നട്, ബോള്‍ട് എന്നിവയുമാണ് മോഷണം പോയത്. കംപനിയുടെ ലെയ്സണ്‍ മാനജരുടെ പരാതിയില്‍ ചിത്രക്കും മറ്റ് ആറുപേര്‍ക്കുമെതിരെയാണ് പൊലീസ് കേസെടുത്തത്.

Keywords: Kasaragod, Kerala, News, Top-Headlines, Crime, Arrest, Police, Theft, Robbery, Complaint, Poinachi, Complaint of theft of construction materials; Woman arrested.< !- START disable copy paste -->

Post a Comment