city-gold-ad-for-blogger

Bribe | ജി എസ് ടി അപേക്ഷയിലെ പിഴവ് തിരുത്താൻ കൈക്കൂലി; ഉദ്യോഗസ്ഥ അറസ്റ്റിൽ

മംഗ്ളുറു: (www.kasargodvartha.com) ഓൺലൈനായി സമർപിച്ച ജി എസ് ടി അപേക്ഷയിൽ പിൻകോഡ് നമ്പർ ചേർത്തതിലെ പിഴവ് തിരുത്തി അനുവദിക്കാൻ കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥയെ ആന്റി കറപ്ഷൻ ബ്യൂറോ അധികൃതർ അറസ്റ്റ് ചെയ്തു. ഇന്ദിര നഗർ വാണിജ്യ നികുതി വിഭാഗം അസി. കമീഷനർ ജി സി പ്രിയങ്കയാണ് അറസ്റ്റിലായത്.
                         
Bribe | ജി എസ് ടി അപേക്ഷയിലെ പിഴവ് തിരുത്താൻ കൈക്കൂലി; ഉദ്യോഗസ്ഥ അറസ്റ്റിൽ

കൽകെരെ മഞ്ചുനാഥ നഗറിലെ ഹാർഡ്‌വെയർ-ഇലക്ട്രികൽ കട ഉടമയായ വ്യാപാരി സുഹൃത്തുമായി ചേർന്ന് പുതിയ സ്ഥാപനം കൂടി തുടങ്ങുന്നതിന്റെ ഭാഗമായാണ് ജി എസ് ടി അപേക്ഷ നൽകിയത്. പിൻകോഡ് നമ്പർ തിരുത്തി സർടിഫികറ്റ് അനുവദിക്കാൻ 10,000 രൂപയാണ് അസി. കമീഷനർ ആവശ്യപ്പെട്ടതെന്നാണ് ആരോപണം.

വ്യാപാരി വിസമ്മതിച്ചപ്പോൾ വിലപേശി 3000 രൂപയിൽ ഒതുക്കാം എന്നായി. എസിബി അധികൃതർക്ക് പരാതി നൽകിയ വ്യാപാരി കൈക്കൂലി കൊടുക്കാൻ പോവുന്ന കാര്യം അറിയിക്കുകയും അവർ കൈയോടെ പിടികൂടുകയും ആയിരുന്നു.

Keywords: News, National, Karnataka, Top-Headlines, Bribe, Tax, Arrest, Complaint, Mangalore, Commercial tax officer caught accepting bribe.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia