ഇർഫാൻ മുഹമ്മദ് എരോതിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മെഹ്ഫിൽ ഇ സമ രണ്ട് മണിക്കൂറോളം നീണ്ടു. ഹിന്ദി, ഉറുദു, മലയാളം ഗാനങ്ങൾ മെഹ്ഫിൽ ഇ സമയിൽ കോർത്താണ് രോഹിത്, ജവാദ് അസ്ലം, ജാസൽ, ആനന്ത്, ഉനൈസ്, ആഷിക് എന്നിവർ ചേർന്ന് അവതരിപ്പിച്ചത്.
ഡെൽഹി സർവകലാശാലയിലെ പഠന കാലത്താണ് ഈ സംഘം സംഗീത ടീം ഉണ്ടാക്കിയത്. പിന്നീടിങ്ങോട്ട് വലുതും ചെറുതുമായ നിരവധി വേദികളിൽ പാടി. ദമാദം മസ്ത് കലന്ദറിൽ തുടങ്ങി മുഹമ്മദ് റാഫിയുടെയും ജാവേദ് അലിയുടെയും മോഹിത് ചൗഹാന്റെയും ഉൾപെടെ സംഗീതാസ്വാദകർ ഹൃദയത്തിൽ സൂക്ഷിക്കുന്ന ഒട്ടനവധി ഗാനങ്ങൾ സംഗീതരാവിൽ പെയ്തിറങ്ങി.
Keywords: News, Kerala, Top-Headlines, Kasaragod, District Collector, Family, Programme, Kanhangad, University, Music, Enjoying Music, Smt. Bhandari Swagat Ranveerchand IAS, Collector and family enjoy music on the programme.
< !- START disable copy paste -->