മെയ് 10ന് വീട്ടില്‍ കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടിക്ക് കയ്യില്‍ മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റത്. ഉടന്‍ തന്നെ ശ്രീചന്ദ് സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. അതീവ ഗുരുതരാവസ്ഥയിലായ കുട്ടിയെ പീഡിയാട്രിക് ഇന്റന്‍സിവിസ്റ്റ് ഡോ. അജയ്, അത്യാഹിത വിഭാഗത്തിലെ ഡോ. ഫര്‍ജാന, ഡോ. അതുല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ സമയോചിതമായ ഇടപെടലിലൂടെ ആവശ്യമുള്ള പ്രാഥമിക ചികിത്സ നൽകി ഉടനെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.
പീഡിയാട്രിക് ഇന്റന്‍സീവ് യൂനിറ്റിന്റെ സഹായത്തോടെ പൂര്‍ണ ആരോഗ്യവാനായി കുട്ടിയുടെ ജീവന്‍ നിലനിര്‍ത്താനും മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം പടി പടി ആയി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനും സാധിച്ചു. കയ്യില്‍ ഉണ്ടായ മുറിപ്പാടുകള്‍ പ്ലാസ്റ്റിക് സര്‍ജന്‍ ഡോ. നിബുവിന്റെ നേതൃത്വത്തിലുള്ള സംഘം പൂര്‍ണമായും മാറ്റിക്കൊണ്ട് വരികയും ചെയ്‌തു. 10 ദിവസത്തിന് ശേഷം പൂര്‍ണ ആരോഗ്യവാനായി കുട്ടി വീട്ടിലേക്ക് മടങ്ങി.
ശ്രീചന്ദ് സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ സ്നേഹസമ്മാനമായി സിഇഒ നീരൂപ് മുണ്ടയാടാന്‍ സൈകിള്‍ കൈമാറി. മുഖ്യാതിഥി ഫോറസ്റ്റ് റേൻജ് ഓഫീസര്‍ പി രമേശന്‍, മാര്‍ക് സെക്രടറി മഹേഷ് ദാസ്, പ്രസിഡന്റ് ഡോ. റോഷ്‌നാദ് രമേശ്, ബ്ലഡ് ഡോനേര്‍സ് കേരള സാരഥികള്‍ എന്നിവര്‍ അഭിനന്ദനം നേർന്നു. ചികിത്സിച്ച ഡോക്ടര്‍മാര്‍ക്കുള്ള ഉപഹാരം ഫോറസ്റ്റ് റേൻജ് ഓഫീസര്‍ മാർകിന് വേണ്ടി കൈമാറി.
കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ പാമ്പ് കടിയേറ്റ് ഗുരുതരാവസ്ഥയിലായ നിരവധി രോഗികളെ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ ശ്രീചന്ദിന്റെ സ്‌നേക് ബൈറ്റ് യൂനിറ്റിന് സാധിച്ചിട്ടുണ്ട്. ഈ കുട്ടിയുടെ ജീവിതത്തിലേക്കുള്ള തിരിച്ചുവരവ് ശ്രീചന്ദിന്റെ സ്‌നേക് ബൈറ്റ് യൂനിറ്റിന്റെ മികവിന്റെ പൊൻതൂവലാണെന്ന് യാത്രയയപ്പ് ചടങ്ങില്‍ സിഇഒ നീരൂപ് മുണ്ടയാടാന്‍ പറഞ്ഞു.
Keywords: News, Kerala, Kannur, Hospital, Health, Treatment, Snake Bite, Student, Boy who was bitten by cobra is back to life.
< !- START disable copy paste -->