city-gold-ad-for-blogger

Driver assaulted | 'അന്യമതത്തിൽ പെട്ട പെൺകുട്ടിയുമായി സംസാരിച്ചതിന് ഓടോറിക്ഷ ഡ്രൈവർക്ക് മർദനം'; സംഭവം മിശ്രവിവാഹത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളുടെ പേരിൽ

മംഗ്ളുറു: (www.kasaragodvartha.com) തെറ്റിദ്ധാരണയുടെ പേരിൽ ഒരുസംഘം ആളുകൾ ഓടോറിക്ഷ ഡ്രൈവറെ ആക്രമിച്ചതായി പരാതി. ബെൽത്തങ്ങാടി സൗത്തഡ്ക ക്ഷേത്രത്തിലേക്ക് ഒരു പെൺകുട്ടി അന്യമതത്തിൽ പെട്ട യുവാവ് ഓടിച്ച ഓടോറിക്ഷയിൽ എത്തിയിരുന്നു. ഓടോറിക്ഷയിൽ നിന്ന് ഇറങ്ങിയ ശേഷം ഇരുവരും തമ്മിൽ സംസാരിച്ചതായും ഇത് ശ്രദ്ധയിൽപ്പെട്ട ഒരുസംഘം യുവാക്കൾ ഓടോറിക്ഷ ഡ്രൈവറെ മർദിക്കുകയും ആയിരുന്നുവെന്ന് ഡൈജി വേൾഡ് റിപോർട് ചെയ്തു.
                              
Driver assaulted | 'അന്യമതത്തിൽ പെട്ട പെൺകുട്ടിയുമായി സംസാരിച്ചതിന് ഓടോറിക്ഷ ഡ്രൈവർക്ക് മർദനം'; സംഭവം മിശ്രവിവാഹത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളുടെ പേരിൽ

നാട്ടുകാർ പ്രശ്നം ധർമസ്ഥല പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി. സ്‌റ്റേഷൻ ഓഫീസർ കൃഷ്ണകാന്ത് സ്ഥലത്തെത്തി സ്ഥിതിഗതികൾ ശാന്തമാക്കി.

ബെംഗ്ളൂറിൽ നിന്നുള്ള ഒരു ഹിന്ദു പെൺകുട്ടി പ്രദേശത്തെ അന്യമതത്തിലെ ഓടോറിക്ഷ ഡ്രൈവറെ വിവാഹം കഴിച്ചുവെന്ന അഭ്യൂഹം ഇവിടെ പ്രചരിക്കുന്നുണ്ട്. അതിന്റെ പശ്ചാത്തലത്തിലാണ് ഇതുമായി ബന്ധമില്ലാത്ത മറ്റൊരു ഓടോറിക്ഷ ഡ്രൈവർ ആക്രമിക്കപ്പെട്ടത്.

Keywords: News, National, Karnataka, Top-Headlines, Assault, Auto Driver, Police, Attack, Mangalore, Complaint, Auto rickshaw driver assaulted over rumours of interfaith wedding.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia