Join Whatsapp Group. Join now!
Aster MIMS 10/10/2023

പീഡനത്തിനിരയാക്കിയെന്ന് കൗൺസിലിങ് ക്ലാസിൽ 11 കാരി വെളിപ്പെടുത്തി; യുവാവ് അറസ്റ്റിൽ

Assault complaint; young man arrested#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com) പീഡനത്തിനിരയാക്കിയെന്ന് കൗൺസിലിങ് ക്ലാസിൽ 11 കാരി വെളിപ്പെടുത്തിയതിനെ തുടർന്ന് യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ. അമ്പലത്തറ പൊലീസ് സ്റ്റേഷൻ പരിധിയിലെ ധനീഷ് (28) ആണ് അറസ്റ്റിലായത്.
  
Kasaragod, Kerala, News, Top-Headlines, Molestation, Molestation-attempt, Child, Child Line, Pocso, Police, Case, Arrest, Women, Court, Assault complaint; young man arrested.

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങളെ കുറിച്ച് ബോധവത്‌കരണം നടത്തുന്നതിനായി കഴിഞ്ഞ ദിവസം നടത്തിയ കൗൺസിലിങ് ക്ലാസിനിടെയാണ് പെൺകുട്ടി സംഭവത്തെ കുറിച്ച് വെളിപ്പെടുത്തിയത്. കഴിഞ്ഞ മെയ് മാസത്തിലാണ് സംഭവം നടന്നതെന്നാണ് വിവരം. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ ഇടപെട്ട് പെൺകുട്ടിയിൽ നിന്ന് മൊഴിയെടുത്തത് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ അമ്പലത്തറ എസ് ഐ സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ ധനീഷിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Keywords: Kasaragod, Kerala, News, Top-Headlines, Molestation, Molestation-attempt, Child, Child Line, Pocso, Police, Case, Arrest, Women, Court, Assault complaint; young man arrested.< !- START disable copy paste -->

Post a Comment