നീലേശ്വരം: (www.kasargodvartha.com) 17കാരിയെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന പരാതിയിൽ ഓടോറിക്ഷ ഡ്രൈവർക്കെതിരെ കേസെടുത്തു. നീലേശ്വരം പൊലീസ് സ്‌റ്റേഷൻ പരിധിയിലെ ജിതേഷി (22) നെതിരെയാണ് പെൺകുട്ടിയുടെ പരാതിയിൽ നീലേശ്വരം പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തത്.
പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗീകമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്നാണ് കേസ്. വിവാഹ വാഗ്ദാനം നൽകി ഇക്കഴിഞ്ഞ ജനുവരിയിൽ ഇയാൾ പെൺകുട്ടിയെ ഓടോറിക്ഷയിൽ കയറ്റി കൊണ്ടുപോയി യുവാവിന്റെ ബന്ധു വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.
ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കഴിഞ്ഞ ദിവസം പെൺകുട്ടി സഹോദരിയോട് വിവരം പറഞ്ഞതോടെയാണ് ഗർഭിണിയാണെന്ന വിവരം പുറത്തറിഞ്ഞത്. തുടർന്ന് നീലേശ്വരം പൊലീസിൽ പരാതി നൽകി. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് ഇൻസ്പെക്ടർ ശ്രീഹരിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.
Keywords: Nileshwaram, Kasaragod, News, Top-Headlines, Case, Auto, Molestation, Molestation-attempt, Complaint, Case, Police, Investigation, Assault complaint; Case against autorickshaw driver.< !- START disable copy paste -->
Police FIR | 17 കാരിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയതായി പരാതി; ഓടോറിക്ഷ ഡ്രൈവർക്കെതിരെ കേസ്
Assault complaint; Case against autorickshaw driver#കേരളവാർത്തകൾ
#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ