മേൽപറമ്പ് കൈനോതെ ഒരു വീട്ടിൽ അനധികൃതമായി മദ്യ വിൽപന നടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധനയ്ക്ക് എത്തിയ കാസർകോട് എക്സൈസ് ഇൻറലിജൻസ് വിഭാഗം ഉദ്യോഗസ്ഥരെ കല്ല് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും പട്ടിയെ അഴിച്ചു വിട്ട് കടിപ്പിച്ചെന്നുമാണ് പരാതി. ഇതുമായി ബന്ധപ്പെട്ട് കാസർകോട് എക്സൈസ് റേൻജ് ഓഫീസർ എം കെ ബാബു കുമാറിൻ്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
കാസർകോട് എക്സൈസ് ഇൻറലിജൻസ് ഉദ്യോഗസ്ഥരായ ഇ കെ ബിജോയ് (46), കെ എം പ്രദീപ് (49) എന്നിവരെയാണ് ആക്രമിച്ചതെന്നാണ് പരാതി. മേൽപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഉദയൻ, അജിത് ഡി കെ, സജിത, കണ്ടാലറിയാവുന്ന ഒരാൾ എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഇതിൽ അറസ്റ്റിലായ സജിത ഉദയന്റെ ഭാര്യയും അജിത് ബന്ധുവും പ്രവാസിയുമാണ്. ഉദയൻ ഒളിവിലാണെന്നാണ് വിവരം.
ഞായറാഴ്ച വൈകിട്ട് ഉദയൻ്റെ വീടിന് മുന്നിൽ വെച്ച് ഇരുചക്രവാഹനത്തിൽ മദ്യവില്പന നടത്തുകയാണെന്ന വിവരം ലഭിച്ചാണ് എക്സൈസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്. വാഹനം പരിശോധിക്കുന്നതിനിടെ തടഞ്ഞുനിർത്തി ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തുകയും ആക്രമിച്ചെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു. പരിക്കേറ്റ ഉദ്യോഗസ്ഥരെ കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അറസ്റ്റ് ചെയ്ത പ്രതികളെ വൈദ്യ പരിശോധനയ്ക്ക് ശേഷം ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.
Keywords: Kasaragod, Kerala, News, Top-Headlines, Police, Excise, Dog, Dog bite, Case, Arrest, Attack, Crime, Melparamba, Accused, Court, Assault complaint; 2 arrested.
< !- START disable copy paste -->