Join Whatsapp Group. Join now!
Aster MIMS 10/10/2023

Asani Cyclone | അസാനി അതിതീവ്ര ചുഴലിക്കാറ്റായി മാറിയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം; കര തൊടാതെ തീരത്തിന് സമാന്തരമായി കടലിലൂടെ നീങ്ങുമെന്ന് പ്രവചനം; കേരളത്തില്‍ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

Asani intensified; Chance of gusts up to 120 mph#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

തിരുവനന്തപുരം: (www.kasargodvartha.com) ഈ സീസണിലെ ആദ്യ ചുഴലിക്കാറ്റ് 'അസാനി' അതിതീവ്ര ചുഴലിക്കാറ്റായി മാറിയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തെക്കു-കിഴക്കന്‍ ബംഗാള്‍ ഉള്‍കടലിന് മുകളിലെ തീവ്ര ന്യൂനമര്‍ദം പടിഞ്ഞാറേക്കും വടക്കു -പടിഞ്ഞാറേക്കും 16 കിലോമീറ്റര്‍ നീങ്ങി ചുഴലിക്കാറ്റായി മാറിയതായാണ് വകുപ്പ് ഞായറാഴ്ച അറിയിച്ചത്. ഈ സാഹചര്യത്തില്‍ 120 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, ഒഡിഷ എന്നീ സംസ്ഥാനങ്ങളില്‍ മഴ മുന്നറിയിപ്പിച്ചും പ്രഖ്യാപിച്ചിട്ടുണ്ട്.

News,Kerala,State,Thiruvananthapuram,ALERT,Trending,Top-Headlines, Asani intensified; Chance of gusts up to 120 mph

ഒഡീഷ, ആന്ധ്ര തീരത്തേക്ക് 'അസാനി' കടക്കാന്‍ ഇടയില്ലെന്നും തീരത്തിന് സമാന്തരമായി കടലിലൂടെ നീങ്ങുമെന്നുമാണ് പുതിയ പ്രവചനം. തുടര്‍ന്ന് ശക്തി കുറയുമെങ്കിലും മറ്റൊരു ചുഴലിക്കാറ്റിന് രൂപം നല്‍കിയേക്കാം. കാറ്റിന്റെ വേഗം അടുത്ത ദിവസങ്ങളിലായി 115 കിലോമീറ്റര്‍ വരെ ഉയരാം.

ഒഡീഷയിലെ മൂന്നു ജില്ലകളില്‍ യെലോ അലേര്‍ട് പ്രഖ്യാപിച്ചു. ബുധനാഴ്ച അഞ്ച് ജില്ലകളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ബംഗാളിലും, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ആന്ധ്രയിലും കനത്ത മഴ കിട്ടിയേക്കും. പശ്ചിമബംഗാളിലും മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അപകട സാഹചര്യം കണക്കിലെടുത്ത് തീരമേഖലയില്‍ നിന്ന് ആളുകളെ മാറ്റിപാര്‍പിച്ച് തുടങ്ങി.

മീന്‍ പിടുത്തത്തൊഴിലാളികള്‍ മെയ് 9-10 തീയതികളില്‍ ബംഗാള്‍ ഉള്‍കടലിന്റെ മധ്യഭാഗത്തുള്ള ആഴക്കടലിലും മെയ് 10-12 തീയതികളില്‍ വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലിലും മീന്‍ പിടുത്തതിന് പോകരുതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കടലില്‍ പോകുന്ന മീന്‍ പിടുത്തത്തൊഴിലാളികള്‍ മെയ് 10 ന് രാവിലെ തീരത്തേക്ക് മടങ്ങാന്‍ നിര്‍ദേശിച്ചു.

അതേസമയം, അസാനിയുടെ സഞ്ചാരപാത കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും സംസ്ഥാനത്ത് തിങ്കളാഴ്ച കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ഒപ്പം മിന്നലും ശക്തമായ കാറ്റുമുണ്ടാകും. കിഴക്കന്‍ മേഖലകളില്‍ കൂടുതല്‍ മഴ കിട്ടും. കേരള തീരത്ത് മീന്‍ പിടുത്തതിന് തടസ്സമില്ല.

Keywords: News,Kerala,State,Thiruvananthapuram,ALERT,Trending,Top-Headlines, Asani intensified; Chance of gusts up to 120 mph

Post a Comment