Join Whatsapp Group. Join now!
Aster MIMS 10/10/2023

Theft in workshop | വർക് ഷോപിൽ നിന്ന് 2 കാറുകൾ മോഷ്‌ടിച്ചു; വാഹനത്തിന്റെ ആർസിയും സിസിടിവിയുടെ ഹാർഡ് ഡിസ്‌കും കവർന്നു

2 cars stolen from the workshop, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com) വർക് ഷോപിൽ നിന്ന് രണ്ട് കാറുകൾ മോഷ്ടിച്ചു. വാഹനത്തിന്റെ ആർസിയും സിസിടിവിയുടെ ഹാർഡ് ഡിസ്‌കും കവർന്നിട്ടുണ്ട്. നവീൻ മധൂരിന്റെ ഉടമസ്ഥതയിൽ സന്തോഷ് നഗറിലുള്ള വർക് ഷോപിൽ വെള്ളിയാഴ്ച രാത്രിയാണ് മോഷണം നടന്നത്.
                                  
News, Kerala, Kasaragod, Top-Headlines, Car-robbers, Theft, Investigation, Police, 2 cars stolen from the workshop.

തളങ്കരയിലെ മുഹമ്മദ് ജലാലിന്റെ സ്വിഫ്റ്റ്, അശ്റഫിന്റെ ഉടമസ്ഥതയിലുള്ള ആള്‍ടോ 800 കാറുകളാണ് കവർന്നത്. ഇതുസംബന്ധിച്ച് വർക് ഷോപ് ഉടമ വിദ്യാനഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്.

വർക് ഷോപിന്റെ ഹാർഡ് ഡിസ്ക് മോഷണം പോയതിനാൽ സമീപ സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ച് വരികയാണ്.

Keywords: News, Kerala, Kasaragod, Top-Headlines, Car-robbers, Theft, Investigation, Police, 2 cars stolen from the workshop.
< !- START disable copy paste -->

Post a Comment