പയ്യന്നൂർ: (www.kasargodvartha.com 10.05.2022) കിടപ്പുമുറിയിൽ ഉറങ്ങാൻ പോയ 19കാരി പാതിരാത്രിയിൽ കാമുകനൊപ്പം നാടുവിട്ടതായി പരാതി. പെരിങ്ങോം പൊലീസ് സ്റ്റേഷൻ പരിധിയിലെ പെൺകുട്ടിയാണ് മാടകാം പൊയിൽ സ്വദേശിയായ യുവാവിനൊപ്പം നാടുവിട്ടത്.
രാവിലെ കിടപ്പു മുറിയിൽ യുവതിയെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് പിതാവ് പെരിങ്ങോം പൊലീസിൽ പരാതി നൽകുകയായിരുന്നു.
പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയതോടെയാണ് ഒളിച്ചോട്ടത്തെ കുറിച്ചുള്ള സൂചനകൾ ലഭിച്ചത്.
Keywords: Kerala, Kannur, Payyannur, Eloped, Girl, Complaint, Father, Police, Investigation, Case,Top-Headlines, 19-year-old girl eloped with boyfriend