Join Whatsapp Group. Join now!
Aster MIMS 10/10/2023

Body Buried | പ്രാണി തൊണ്ടയില്‍ കുടുങ്ങി മരിച്ച യുവതിയുടെ പോസ്റ്റ്‌മോര്‍ടം നടന്നു; വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി

Young woman's body buried#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
നീലേശ്വരം: (www.kasargodvartha.com) പ്രാണി തൊണ്ടയില്‍ കുടുങ്ങി മരിച്ച ചിറപ്പുറത്തെ മരവ്യാപാരി നൗശാദിന്റെ ഭാര്യ സമീറ (35) യുടെ പോസ്റ്റ്‌മോര്‍ടം പരിയാരത്തെ കണ്ണൂര്‍ മെഡികല്‍ കോളജില്‍ വെള്ളിയാഴ്ച രാവിലെ നടന്നു. ഉച്ചയോടെ മൃതദേഹം വീട്ടിലെത്തിച്ച് വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ ചിറപ്പുറത്തെ ദാറുല്‍ ഇസ്ലാം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Kasaragod, Kerala, News, Top-Headlines, Nileshwaram, Death, Postmortem, Masjid, Burial, Police, Insect, Young woman's body buried.

വ്യാഴാഴ്ച പുലര്‍ചെ നോമ്പെടുക്കുന്നതിനായി അത്താഴം കഴിക്കാന്‍ സമീറ ഉറക്കമുണര്‍ന്നിരുന്നു. പെട്ടെന്ന് ശ്വാസതടസം അനുഭവപ്പെട്ട് അവർ അസ്വസ്ഥത പ്രകടിപ്പിച്ചു. പരിശോധനയില്‍ തൊണ്ടയില്‍ പ്രാണി കുടുങ്ങിയതായി ബോധ്യപ്പെട്ടുവെന്നാണ് വീട്ടുകാര്‍ പറയുന്നത്. നീലേശ്വരത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആരോഗ്യനില ഗുരുതരമായതിനാല്‍ കാഞ്ഞങ്ങാട്ടെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് ആറേകാല്‍ മണിയോടെയാണ് മരണം സംഭവിച്ചത്.

വീട്ടുകാര്‍ പൊലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് നിലേശ്വരം പൊലീസ് അസ്വഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് പരിയാരം മെഡികല്‍ കോളജിലേക്ക് പോസ്റ്റ്‌മോര്‍ടത്തിനയക്കുകയായിരുന്നു. പോസ്റ്റ്‌മോര്‍ടം റിപോര്‍ട് കിട്ടിയാല്‍ മാത്രമേ കൃത്യമായ മരണകാരണം വ്യക്തമാവുകയുള്ളൂവെന്നാണ് പൊലീസ് പറയുന്നത്. പെരുന്നാളിനെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങളെല്ലാം തുടങ്ങുന്നതിനിടയിലുണ്ടായ യുവതിയുടെ ആകസ്മിക മരണം നാടിനെ കണ്ണീരിലാഴ്ത്തി. ചിറപ്പുറത്തെ മാഹിന്‍ - മറിയം ദമ്പതികളുടെ മകളാണ്.

Also Read:

Tragedy | നോമ്പെടുക്കാനുള്ള ഒരുക്കത്തിനിടെ പ്രാണി തൊണ്ടയിൽ കുടുങ്ങിയെന്ന് സംശയം; യുവതി തൽക്ഷണം മരിച്ചു

Keywords: Kasaragod, Kerala, News, Top-Headlines, Nileshwaram, Death, Postmortem, Masjid, Burial, Police, Insect, Young woman's body buried.
< !- START disable copy paste -->

Post a Comment