മംഗ്ളുറു: (www.kasargodvartha.com) ഉഡുപി സാംബവി ലോഡ്ജില്‍ കഴിഞ്ഞ ദിവസം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത അമ്പലമൊഗറു മാടക സ്വദേശി ചരണ്‍രാജ് (30) അറിയപ്പെടുന്ന ക്രികറ്റ് താരമാണെന്ന് പൊലീസ്. കാമുകിയുടെ ബന്ധുക്കള്‍ അക്രമിച്ചതിലുള്ള മനോവിഷമം കാരണം ജീവനൊടുക്കുകയാണെന്ന വീഡിയോ സന്ദേശം പൊലീസിന് ലഭിച്ചു.
ഞായറാഴ്ച വൈകുന്നേരം മുതല്‍ ചരണ്‍ രാജിനെ കാണാനില്ലായിരുന്നു. വീട്ടുകാര്‍ അന്വേഷിക്കുന്നതിനിടെയാണ് ചൊവ്വാഴ്ച ചരണ്‍രാജിനെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ക്രികറ്റ് കളിക്കാരനായ ചരണ്‍ അമ്പലമൊഗരുവില്‍ ടൂര്‍ണമെന്റിൽ പങ്കെടുത്ത് നാട്ടിലേക്ക് മടങ്ങിയതായിരുന്നു. മഡൂരിലെ ബന്ധുവായ പെണ്‍കുട്ടിയുമായി ചരണ്‍രാജിനുള്ള പ്രണയം അറിഞ്ഞ അവളുടെ സഹോദരന്‍ ഞായറാഴ്ച രാത്രി ചരണ്‍രാജിനെ വീട്ടിലേക്ക് കൊണ്ടുപോയി പ്രണയത്തില്‍ നിന്ന് പിന്‍മാറണമെന്നാവശ്യപ്പെട്ടു.
വിസമ്മതിച്ചതിനെത്തുടർന്ന് സഹോദരനും ബന്ധുക്കളും മര്‍ദിക്കുകയും കൈയിലുണ്ടായിരുന്ന രണ്ട് മൊബൈല്‍ ഫോണുകള്‍ തട്ടിയെടുക്കുകയും ചെയ്തുവെന്ന് പൊലീസ് പറയുന്നു. വീട്ടില്‍ നിന്ന് പിതാവിന്റെ പഴയ മൊബൈൽ ഫോൺ ഹാന്‍ഡ്‌സെറ്റ് എടുത്തു. പിന്നീട് ഉഡുപിയിലെത്തി പുതിയ ഹാന്‍ഡ്സെറ്റ് വാങ്ങി അച്ഛന്റെ മൊബൈല്‍ സിം കാര്‍ഡ് ഇട്ട് കാമുകിയുടെ ബന്ധുക്കളിൽ നിന്ന് തനിക്കുണ്ടായ മോശം അനുഭവം വിവരിക്കുന്ന വീഡിയോ തയ്യാറാക്കി. അതേ വീഡിയോയില്‍ ചരണ്‍ തന്റെ സഹോദരിയുടെ വിവാഹനിശ്ചയത്തെക്കുറിച്ചും വിവാഹത്തിനായി താന്‍ സ്വരൂപിച്ച മൂന്ന് ലക്ഷം രൂപയെക്കുറിച്ചും പറയുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.
ഈ ലോഡ്ജിലായിരുന്നു ഗ്രാമവികസന-പഞ്ചായതീരാജ് മന്ത്രി കെ എസ് ഈശ്വരപ്പയുടെ രാജിക്ക് കാരണമായ കരാറുകാരൻ സന്തോഷ് പടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
Keywords: India, National, Karnataka, Mangalore,Dead,Top-Headlines,Police,Hanged, Cricket,Love,Video, Young man found dead
Found Dead | മന്ത്രിയുടെ രാജിക്ക് കാരണമായ കരാറുകാരൻ മരിച്ച ലോഡ്ജിൽ ക്രികറ്റ് താരത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; പ്രണയത്തിന്റെ പേരിലെന്ന് പൊലീസ്
Young man found dead
#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ
#ദേശീയവാര്‍ത്തകള്‍