city-gold-ad-for-blogger

Accident Death | ഓടോറിക്ഷയും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; പിതാവ് ഗുരുതരാവസ്ഥയിൽ

അണങ്കൂർ: (www.kasargodvartha.com) ഓടോറിക്ഷയും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പിതാവിന് ഗുരുതര പരിക്കേറ്റു. അണങ്കൂർ ടിപ്പു നഗറിലെ ആമിർ (25) ആണ് മരിച്ചത്. പിതാവ് മുഹമ്മദിനെ മംഗ്ളുറു ആശുപത്രിയിലേക്ക് മാറ്റി. ശനിയാഴ്ച പുലർചെ ആറ് മണിയോടെ ഉദുമ പള്ളത്താണ് അപകടം സംഭവിച്ചത്.
  
Accident Death | ഓടോറിക്ഷയും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; പിതാവ് ഗുരുതരാവസ്ഥയിൽ

കാഞ്ഞങ്ങാട് നിന്ന് പച്ചക്കറികൾ ശേഖരിച്ച് കാസർകോട് വിതരണം ചെയ്യുന്ന ജോലിയായിരുന്നു മുഹമ്മദിനും മകനും. പതിവുപോലെ പച്ചക്കറികൾ ശേഖരിക്കാൻ പോവുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഇവർ സഞ്ചരിച്ച ഓടറിക്ഷയുടെ പിന്നിലേക്ക് ലോറി ഇടിക്കുകയായിരുന്നുവെന്നാണ് വിവരം.
  
Accident Death | ഓടോറിക്ഷയും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; പിതാവ് ഗുരുതരാവസ്ഥയിൽ

മുതദേഹം പോസ്റ്റ് മോർടത്തിനായി കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

ത്വാഹിറയാണ് ആമിറിന്റെ മാതാവ്.

സഹോദരങ്ങൾ: ഹാശിർ, റസ്‌മിയ, സഅദിയ, തഹ്‌സിയ.
  
Accident Death | ഓടോറിക്ഷയും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; പിതാവ് ഗുരുതരാവസ്ഥയിൽ

Keywords: Kasaragod, Kerala, News, Death, Accident, Accidental-Death, Youth, Lorry, Top-Headlines, Father, Injured, Obituary, Auto, Anangoor, Mangalore, Hospital, Kanhangad, Job, Postmortem, General-hospital, Young man died in road accident.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia