Join Whatsapp Group. Join now!
Aster MIMS 10/10/2023

വാഹനാപകടത്തിൽ 19 കാരൻ മരിച്ചു; സുഹൃത്തിന് ഗുരുതരം; 'എതിരെ നിന്ന് വാഹനം വരുന്നത് കണ്ട് ബ്രേകിട്ടപ്പോള്‍ നിരങ്ങിപ്പോയി; പിറകിലുണ്ടായിരുന്ന യുവാവിന്റെ തല മിനി ലോറിയുടെ ടയറിന്റെ ബോള്‍ടിലിടിച്ച് ദാരുണാന്ത്യം'

Young man died in accident
ചെറുവത്തൂര്‍: (www.kasargodvartha.com 04.04.2022) വാഹനാപകടത്തിൽ 19 കാരൻ മരിച്ചു. സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. ബന്തിയോട് സ്വദേശി മുബശിര്‍ (19) ആണ് മരിച്ചത്. എതിരെ നിന്ന് വാഹനം വരുന്നത് കണ്ട് ബ്രേകിട്ടപ്പോള്‍ നിരങ്ങിപ്പോകുകയും പിറകിലുണ്ടായിരുന്ന യുവാവിന്റെ തല മുട്ടയുമായി പോകുകയായിരുന്ന മിനി ലോറിയുടെ ടയറിന്റെ ബോള്‍ടിലിടിച്ചാണ് മരണം സംഭവിച്ചത്.

  
Cheruvathur, Kerala, Kasaragod, News, Top-Headlines, Accident, Accidental Death, Injured, Lorry, Bandiyod, Chandera, Police, Young man died in accident.



കൂടെയുണ്ടായിരുന്ന സുഹൃത്ത് അബ്ദുർ റഹ്‌മാനെ ഗുരുതരമായ പരിക്കോടെ മംഗ്‌റൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ 8.45 മണിയോടെ പിലികോട് തോട്ടംഗേറ്റ് സമീപമാണ് അപകടം ഉണ്ടായത്. ജോലി അന്വേഷിച്ച് പോയി തിരിച്ച് മടങ്ങും വഴിയാണ് യുവാക്കള്‍ സഞ്ചരിച്ച ബൈക് അപകടത്തില്‍പ്പെട്ടത്.

ബസിനെ മറി കടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ എതിരെ നിന്ന് വാഹനം വന്നപ്പോള്‍ പള്‍സര്‍ ബൈക് ബ്രേക് ഇട്ടതോടെയാണ് നിയന്ത്രണം വിട്ട് റോഡിലൂടെ നിരങ്ങിപ്പോയത്. പിറകിലുണ്ടായിരുന്ന മുബശിര്‍ തെറിച്ച് റോഡിലേക്ക് വീണ് തല ടെംപോ വാനിന്റെ ടയറിന്റെ ബോള്‍ടിലിടിക്കുകയായിരുന്നു. യുവാവിനെ ഉടന്‍ തന്നെ ചെറുവത്തൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകട വിവരമറിഞ്ഞ് ചന്തേര പൊലീസും സ്ഥലത്തെത്തിയിരുന്നു.

Keywords: Cheruvathur, Kerala, Kasaragod, News, Top-Headlines, Accident, Accidental Death, Injured, Lorry, Bandiyod, Chandera, Police, Young man died in accident.


Post a Comment