ബേക്കൽ: (www.kasargodvartha.com) മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ ആസിഫിനെ (26) യാണ് ബേക്കൽ പൊലീസ് ഇൻസ്പെക്ടർ യു പി വിപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
രാത്രികാല പട്രോളിംഗിനിടെ മൗവ്വലിൽ വെച്ചാണ് ഇയാൾ പിടിയിലായത്. 3.85 ഗ്രാം എംഡിഎംഎ യുവാവിൽ നിന്ന് കണ്ടെടുത്തു.
ലഹരിമാഫിയക്കെതിരെ കർശന നടപടികളാണ് പൊലീസ് സ്വീകരിക്കുന്നത്. പരിശോധനകളും വ്യാപകമാണ്.
Keywords: Bekal, Kasaragod, Kerala, News, Kanjavu, Ganja seized,Police, Case, Arrest, MDMA, Investigation, Young man arrested with MDMA.< !- START disable copy paste -->
Join Whatsapp Group.
Join now!