city-gold-ad-for-blogger

'ഒരേ വീട്ടിൽ രണ്ട് തവണ കവർച'; യുവാവ് അറസ്റ്റിൽ

ഉദുമ: (www.kasargodvartha.com07.04.2022) മോഷണക്കേസിൽ യുവാവ് അറസ്റ്റിൽ. കർണാടകയിലെ നാസറി (24) നെയാണ് ബേക്കൽ പൊലീസ് അറസ്റ്റുചെയ്തത്. മുതിയക്കാലിലെ പ്രവാസി സുനിൽകുമാർ കമലാക്ഷയുടെ വീട്ടിൽ രണ്ടു തവണ കവർച നടത്തിയ സംഭവത്തിലാണ് നാസർ അറസ്റ്റിലായത്.
    
'ഒരേ വീട്ടിൽ രണ്ട് തവണ കവർച'; യുവാവ് അറസ്റ്റിൽ

ഇക്കഴിഞ്ഞ 13 ന് സുനിലിന്റെ ഭാര്യയും മക്കളും അമ്മക്ക് അസുഖമായതിനെ തുടർന്ന് രാത്രി തൊട്ടടുത്ത അമ്മയുടെ വീട്ടിലാണ് താമസിച്ചിരുന്നത്. രാവിലെ തിരിച്ചുവന്നപ്പോഴാണ് മോഷണം നടന്നതായി അറിഞ്ഞത്. വീട്ടിലെ സിസിടിവിയുടെ ഹാർഡ് ഡിസ്‌കും വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കെഎൽ 60 എം 1200 നമ്പർ കാറുമാണ് മോഷ്ടിച്ചത്.

ഇതിന് മുമ്പ് 2017 ഡിസംബറിൽ ആളില്ലാതിരുന്ന സമയത്തും സമാനരീതിയിൽ ഇതേവീട്ടിൽ നാസറിന്റെ നേതൃത്വത്തിൽ കവർച നടത്തിയിരുന്നതായി പൊലീസ് അറിയിച്ചു. അന്ന് 25 പവൻ സ്വർണവും, 3500 ഡോളറുമാണ് കവർന്നത്. ബേക്കൽ പൊലീസ് കർണാടക പൊലീസുമായി ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് നാസറിനെ കർണാടകയിൽ നിന്നും അറസ്റ്റുചെയ്തത്.

Keywords: News, Kerala, Kasaragod, Top-Headlines, Uduma, Arrest, Police, Theft, Robbery, Karnataka, Young man arrested in theft case.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia