Join Whatsapp Group. Join now!
Aster MIMS 10/10/2023

ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഈസ്റ്റർ ആഘോഷിക്കുന്നു; കോവിഡ് നിയന്ത്രണങ്ങൾ ഒഴിവായ സാഹചര്യത്തിലുള്ള ആഘോഷത്തിൽ ദേവാലയങ്ങളിൽ വൻ തിരക്ക്

World celebrates Easter; devotees pour into churches, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 17.04.2022) ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഈസ്റ്റർ ആഘോഷിക്കുന്നു. കുരിശിൽ തറയ്ക്കപ്പെട്ട് മരിച്ചതിന്റെ മൂന്നാംനാൾ ക്രിസ്തു ഉയിർത്തെഴുന്നേറ്റതിന്റെ ഓർമയുമായാണ് ഈസ്റ്റർ ആഘോഷിക്കുന്നത്. ഓരോ ക്രൈസ്തവനും ഇത് പ്രതീക്ഷയുടേയും സന്തോഷത്തിന്റെയും ദിവസമാണ്. വിശ്വാസികൾ ദേവാലയങ്ങളിലെ പ്രത്യേക കുർബാനയിലും പ്രാർഥനയിലും പങ്കെടുത്തു. കോവിഡ് നിയന്ത്രണങ്ങൾ ഏകദേശം മുഴുവനായും ഒഴിവായ സാഹചര്യത്തിൽ നടക്കുന്ന ആദ്യ ഈസ്റ്ററിൽ പള്ളിക്കളിലേക്ക് വിശ്വാസികൾ ഒഴുകിയെത്തി.
                        
News, Kerala, Kasaragod, Top-Headlines, Easter, Church festival, Celebration, COVID-19, Good-Friday, World celebrates Easter; devotees pour into churches.

ശത്രുതയില്ലാതെ എല്ലാവരെയും സഹോദരീ സഹോദരന്മാരായി കാണാനുള്ള പോസിറ്റീവ് മനോഭാവം നാം വളർത്തിയെടുക്കണമെന്ന് കൊച്ചി സെന്റ് മേരീസ് കത്തീഡ്രൽ ബസിലികയിൽ വിശ്വാസികളെ അഭിസംബോധന ചെയ്ത് സീറോ മലബാർ സഭ മേജർ ആർച് ബിഷപ് കർദിനാൾ ജോർജ് ആലഞ്ചേരി പറഞ്ഞു. കാസർകോട്ടെ വിവിധ ദേവാലയങ്ങളിലും വൈകീട്ട് മുതൽ പ്രത്യേക ചടങ്ങുകൾ ആരംഭിച്ചു.

ദുഃഖവെള്ളിയാഴ്ച ദിനത്തിൽ ക്രിസ്തുവിനെ ക്രൂശിക്കുകയും ശവക്കുഴിയിൽ അടക്കം ചെയ്യുകയും ചെയ്തു. എന്നാൽ, മൂന്നാം ദിവസം യേശു ഉയർത്തിയെഴുന്നേറ്റെന്നാണ് വിശ്വാസം. ഈ ദിവസം മരണത്തിന്മേൽ ക്രിസ്തുവിന്റെ വിജയത്തെ അടയാളപ്പെടുത്തുന്നു. പള്ളി സന്ദർശനങ്ങൾ, ഈസ്റ്റർ മുട്ടകൾ കൊണ്ട് അലങ്കരിക്കൽ, സമ്മങ്ങൾ കൈമാറൽ തുടങ്ങിയവയും ചെയ്തുവരുന്നു.

Keywords: News, Kerala, Kasaragod, Top-Headlines, Easter, Church festival, Celebration, COVID-19, Good-Friday, World celebrates Easter; devotees pour into churches.
< !- START disable copy paste -->

Post a Comment