മംഗ്ളുറു: (www.kasargodvartha.com 01.04.2022) മച്ചട്ടു കാളിനജഡ്ഢു തടാകത്തിൽ കുളിക്കാൻ ഇറങ്ങിയ കുന്താപുരം ശങ്കരനാരായണ പി യു കോളജിലെ രണ്ട് രണ്ടാം വർഷ വിദ്യാർഥികൾ മുങ്ങിമരിച്ചു. ഉള്ളൂർ സ്വദേശികളും സഹപാഠികളുമായ കെ സുമന്ത് മഡിവാല (18), ജെ ഡി ഗണേഷ് (18) എന്നിവരാണ് മരിച്ചത്.
വ്യാഴാഴ്ച വൈകുന്നേരം കുളിക്കാൻ ഇറങ്ങിയ ഇരുവരും മുങ്ങുന്നത് കണ്ട നാട്ടുകാരൻ അലറിയതിനെത്തുടർന്ന് ആൾക്കൂട്ടം എത്തിയെങ്കിലും ശക്തമായ ഒഴുക്കിൽ രക്ഷാപ്രവർത്തനം സാധ്യമായില്ല. തിരച്ചിലിനൊടുവിൽ മൃതദേഹങ്ങൾ കണ്ടെത്തി. പോസ്റ്റ്‌മോർടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
അമസെബയൽ പൊലീസ് സബ് ഇൻസ്പെക്ടർ സുബ്ബണ്ണയും സംഘവും സ്ഥലം സന്ദർശിച്ചു.
Keywords: Two teenaged boys drown in lake at Amasebail, Karnataka, Mangalore, News, Top-Headlines, Dead, Drown, Death, Postmortem, Hospital, Police.
< !- START disable copy paste -->
തടാകത്തിൽ കുളിക്കാൻ ഇറങ്ങിയ സഹപാഠികൾ മുങ്ങിമരിച്ചു
Two teenaged boys drown in lake at Amasebail
#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ
#ദേശീയവാര്‍ത്തകള്‍