city-gold-ad-for-blogger

Twitter Future | എലോൺ മസ്‌കിന്റെ കീഴിൽ ട്വിറ്ററിന്റെ ഭാവി ഇരുളടഞ്ഞതാണെന്ന് ജീവനക്കാരോട് സിഇഒ പരാഗ് അഗർവാൾ; 'പിരിച്ചുവിടുമോ, ഡൊണാൾഡ് ട്രംപ് വീണ്ടും തിരിച്ചെത്തുമോ?'; ചോദ്യങ്ങൾക്ക് മറുപടിയിങ്ങനെ

ന്യൂയോർക്: (www.kasargodvartha.com) ടെസ്‌ലയുടെ സഹസ്ഥാപകനും അമേരികൻ ശതകോടീശ്വരനുമായ എലോൺ മസ്‌ക് ഒടുവിൽ ട്വിറ്റർ സ്വന്തമാക്കിയെങ്കിലും ട്വിറ്റർ സിഇഒ പരാഗ് അഗർവാളിന് ഈ കരാർ ഇഷ്ടപ്പെട്ടില്ല. കംപനിയുടെ ഭാവി ഇരുളടഞ്ഞതാണെന്ന് അദ്ദേഹം പറഞ്ഞു. പരാഗ് അഗർവാൾ തിങ്കളാഴ്ച ടൗൺ ഹാളിൽ ജീവനക്കാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
  
Twitter Future | എലോൺ മസ്‌കിന്റെ കീഴിൽ ട്വിറ്ററിന്റെ ഭാവി ഇരുളടഞ്ഞതാണെന്ന് ജീവനക്കാരോട് സിഇഒ പരാഗ് അഗർവാൾ; 'പിരിച്ചുവിടുമോ, ഡൊണാൾഡ് ട്രംപ് വീണ്ടും തിരിച്ചെത്തുമോ?'; ചോദ്യങ്ങൾക്ക് മറുപടിയിങ്ങനെ

എലോൺ മസ്‌കിന്റെ ഇടപാടിനെ പരാമർശിച്ച് അദ്ദേഹം പറഞ്ഞു, 'ഈ സാമൂഹ്യ മാധ്യമ സ്ഥാപനത്തിന്റെ ഭാവി ഇപ്പോൾ അനിശ്ചിതത്വത്തിലാണ്. കരാർ പൂർത്തിയാകുന്നതോടെ ഈ പ്ലാറ്റ്ഫോം ഏത് ദിശയിലേക്ക് പോകുമെന്ന് അറിയില്ല. നിലവിൽ ഈ കംപനി ഒരു കോടീശ്വരന്റെ കൈകളിലാണ്'. എന്നിരുന്നാലും, ട്വിറ്ററിന്റെ പുതിയ ഉടമകൾ ഉടൻ തന്നെ അവരോട് സംസാരിക്കുമെന്ന് അറിയിച്ച് കംപനി അതിന്റെ ജീവനക്കാർക്ക് ഒരു കുറിപ്പ് നൽകി. ഇതിനിടയിൽ ജീവനക്കാരുടെ ചോദ്യങ്ങൾക്കും എലോൺ മസ്‌ക് ഉത്തരം നൽകുമെന്നാണ് വിവരം.


പിരിച്ചുവിടൽ ഭയന്ന് ജീവനക്കാർ

ജീവനക്കാരുമായുള്ള സംഭാഷണത്തിനിടെ പല പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് പരാഗിന് മുന്നിൽ വന്നത്. ഇതിലൊന്ന് ജീവനക്കാരെ പിരിച്ചുവിടലും കംപനിയുടെ ബോർഡിലെ വെട്ടിക്കുറയ്ക്കലും സംബന്ധിച്ചുള്ളതായിരുന്നു. എന്നാൽ ഇതിന് പരാഗ് വ്യക്തമായ മറുപടി നൽകിയില്ല. മസ്‌ക് അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള തന്റെ ഉദ്ദേശ്യം പ്രകടിപ്പിക്കുന്നതിനാൽ ഒരു ജീവനക്കാരൻ ചോദിച്ചു, 'അങ്ങനെയെങ്കിൽ കഴിഞ്ഞ വർഷം ട്വിറ്ററിൽ വിലക്ക് നേരിട്ട മുൻ അമേരികൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും തിരിച്ചെത്തുമോ?', ഇടപാട് പൂർത്തിയായതിന് ശേഷം ഈ പ്ലാറ്റ്ഫോം ഏത് ദിശയിലേക്കാണ് പോകുകയെന്ന് ഞങ്ങൾക്ക് അറിയില്ലെന്ന് പരാഗ് പറഞ്ഞു.

ഭാവിയിൽ മസ്‌കുമായി സംഭാഷണം നടത്തുമ്പോഴെല്ലാം താൻ തീർചയായും പിരിച്ചുവിടലിനെ കുറിച്ച് ചോദ്യം ഉന്നയിക്കുമെന്ന് അദ്ദേഹം ജീവനക്കാർക്ക് ഉറപ്പ് നൽകി. പിരിച്ചുവിടൽ പോലെയുള്ള പദ്ധതികളൊന്നും ഇപ്പോൾ നടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഡയറക്ടർ ബോർഡ് അംഗം ബ്രെറ്റ് ടെയ്‌ലർ ഈ കരാർ ഞങ്ങളുടെ ടീമിന്റെ കഴിവുകൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിന് സഹായിക്കുമെന്ന് അഭിപ്രായപ്പെട്ടു.

ബ്രെറ്റ് ടെയ്‌ലറുടെ ട്വീറ്റിന് മറുപടിയായി പരാഗ് അഗർവാൾ എഴുതി, 'ഈ സാമൂഹ്യമാധ്യമ പ്ലാറ്റ്‌ഫോമിന് ഒരു ലക്ഷ്യവും പ്രസക്തിയും ഉണ്ട്, അത് ലോകത്തെ മുഴുവൻ ബാധിക്കുന്നു. ഞങ്ങളുടെ ടീമിനെക്കുറിച്ച് ഞങ്ങൾക്ക് അഭിമാനമുണ്ട്, എനിക്ക് ഒരിക്കലും പ്രാധാന്യമില്ലാത്ത ജോലിയിൽ നിന്ന് ഞാൻ പ്രചോദനം ഉൾക്കൊണ്ടിരിക്കുന്നു'. പരാഗിന്റെ ഈ ട്വീറ്റിന് പല അർഥങ്ങളും ഉണ്ടെന്നാണ് വിലയിരുത്തുന്നത്. ട്വിറ്റർ മസ്‌കിന് വിൽക്കുന്നതിനെതിരെ പരാഗ് തുടക്കം മുതലേ നിലപാടെടുത്തിരുന്നു.

Keywords:  News, International, Social-Media, Worker, NewYork, America, CEO, CEO Twitter, Twitter, Parag Agarwal, Employee,  Twitter in dark over future under Musk: CEO Parag Agrawal tells employees.

< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia