സ്ഥാപനത്തിലെ തൊഴിലാളികളും അസം സ്വദേശികളുമായ ഹസ്‌റത് അലി, അശ്‌റഫുല്‍ ഇസ്ലാം എന്ന ബാബു, ശഫീഖുല്‍, മുഖീബുല്‍, ഉമറുല്‍ ഫാറൂഖ്, ഖൈറുല്‍ എന്നിവര്‍ക്കെതിരെ സ്ഥാപനയുടമകളായ വയനാട് വടവുഞ്ചാലിലെ അബ്ദുൽ അസീസ്, ഉളിയത്തടുക്കയിലെ മുഹമ്മദ് ശാഫി എന്നിവരുടെ പരാതിയില്‍ കേസെടുത്തിരുന്നു. ഇവരുടെ കൂട്ടാളികളായ രണ്ട് പേരാണ് ഇപ്പോള്‍ അറസ്റ്റിലായത്.
ഇനി ഈ കേസില്‍ ഏഴ് പേര്‍ കൂടി പിടിയിലാകാനുണ്ട്. തമിഴ്നാട്ടിലെ വാണിയംപാറയില്‍ നിന്നാണ് രണ്ട് പ്രതികളെ പിടികൂടിയിട്ടുള്ളത്. ഇവര്‍ ഇവിടെ വിറ്റ കുറച്ചു സാധങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയില്‍ സ്ഥാപനത്തില്‍ നിന്നും കടത്തികൊണ്ട് പോയ മൂന്ന് സ്‌കൂടറുകളും കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തു നിന്നും കണ്ടെടുത്തിരുന്നു. കേസിന്റെ എഫ്ഐആറില്‍ ഉള്‍പെട്ട മറ്റ് ആറ് പേര്‍ ഇപ്പോള്‍ അസമിലാണെന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ള വിവരം. ഇവരെ പിടികൂടാനായി പൊലീസ് സംഘം അസമിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ്.
കാസര്‍കോട് സി ഐ അജിത്കുമാറിന്റെ നിര്‍ദേശ പ്രകാരം എസ് ഐ മധു, സിവില്‍ പൊലീസ് ഓഫീസര്‍മാരായ രാഗേഷ്, ഷാജി തുടങ്ങിയവര്‍ ചേര്‍ന്നാണ് തമിഴ്നാട്ടിലെത്തി യുവാക്കളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. തമിഴ്നാട് പൊലീസിന്റെ സഹായത്തോടെയാണ് ടവര്‍ ലൊകേഷന്‍ കേന്ദ്രീകരിച്ച് തമിഴ്നാട്ടിലെ വാണിയംപാറയിലെത്തി ഇവരെ കസ്റ്റഡിയിലെടുത്ത് കാസര്‍കോട്ടെത്തിച്ച് അറസ്റ്റ് ചെയ്തത്.
Keywords: Kasaragod, Kerala, News, Top-Headlines, Cash, Arrest, Video, Police, Investigation, Mobile Phone, Mobile Tower, Case, Complaint, Theft case; 2 arrested.
< !- START disable copy paste -->