city-gold-ad-for-blogger

ചന്ദനക്കടത്ത് കേസിലെ പ്രതി നെഞ്ചുവേദന അഭിനയിച്ച് ജയിലിൽ നിന്നും തടവ് ചാടാൻ ശ്രമിച്ചതായി സൂപ്രണ്ടിന്റെ പരാതി; പൊലീസ് കേസെടുത്തു

കാഞ്ഞങ്ങാട്: (www.kasargodvartha.com) നെഞ്ചുവേദന അഭിനയിച്ച് ജയിലിൽ നിന്നും തടവ് ചാടാൻ ശ്രമിച്ച ചന്ദന കടത്തുകാരനെതിരെ കേസെടുത്തതായി പൊലീസ്. ജയിൽ സൂപ്രണ്ടിന്റെ പരാതിയിൽ ഹൊസ്ദുർഗ് പൊലീസ്, വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ വി ദാസിനെ (23) തിരെയാണ് കേസെടുത്തത്. ചന്ദന കടത്ത് കേസിൽ റിമാൻഡിലാണ് ഇയാളുള്ളത്.

ചന്ദനക്കടത്ത് കേസിലെ പ്രതി നെഞ്ചുവേദന അഭിനയിച്ച് ജയിലിൽ നിന്നും തടവ് ചാടാൻ ശ്രമിച്ചതായി സൂപ്രണ്ടിന്റെ പരാതി; പൊലീസ് കേസെടുത്തു

ബേഡകത്ത് വെച്ച് ചന്ദന മുട്ടികളുമായി വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയ യുവാവിനെ കോടതി റിമാൻഡ് ചെയ്ത് കാഞ്ഞങ്ങാട് ജയിലിലട ച്ചിരുന്നു. ശനിയാഴ്ച രാത്രി 9.45 മണിയോടെ നെഞ്ചുവേദനയെന്ന് പറഞ്ഞതിനെ തുടർന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ച് ദാസിനെ ഡോക്ടറെ കാണിച്ച് തിരിച്ചു ജയിലിലേക്ക് കൊണ്ടു പോകും വഴി അകമ്പടിക്ക് വന്ന പൊലീസുകാരെ തള്ളിമാറ്റി ഓടി രക്ഷപ്പെടാൻ ശ്രമിച്ചതായാണ് പരാതി.

പിന്തുടർന്ന പൊലീസ് സാഹസികമായി പ്രതിയെ പിടികൂടി ജയിലിലെത്തിക്കുകയായിരുന്നുവെന്നാണ് വിവരം. തുടർന്ന് ജയിൽ സൂപ്രണ്ട് ഹൊസ്ദുർഗ് പൊലീസിൽ പരാതി നൽകുകയായിരുന്നു.

Keywords:  Kanhangad, Kasaragod, Kerala, News, Top-Headlines, Police, Investigation, Jail, Kanhangad-town, Case, Bedakam, Youth, Court, Remand, Hospital, Hosdurg, Superintendent complains of attempted escape from prison; Police registered case. < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia