Join Whatsapp Group. Join now!
Aster MIMS 10/10/2023

കാഞ്ഞങ്ങാട് നഗരത്തിൽ വേനൽമഴയിൽ വെള്ളപ്പൊക്കം!

Summer rains flood Kanhangad city, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാഞ്ഞങ്ങാട്:(www.kasargodvartha.com 13.04.2022) നഗരത്തിൽ വേനൽമഴയിൽ വെള്ളപ്പൊക്കം! ബുധനാഴ്ച രാത്രി 7.15 മണിയോടെ തുടങ്ങിയ കനത്ത മഴ 9.30 വരെ നീണ്ടുനിന്നു.
                   
News, Kerala, Kasaragod, Kanhangad, Top-Headlines, Rain, People, Busstand, Video, Summer rains flood Kanhangad city.
            
പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് ഓടകൾ അടഞ്ഞത് കാരണം കടകൾക്കുള്ളിലേക്ക് വരെ വെള്ളം എത്തുന്ന സ്ഥിതിയുണ്ടായി.

പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നിറഞ്ഞതും ഓവുചാലിലേക്ക് വെള്ളം ഇറങ്ങി പോകുന്നതിന് തടസ്സം നേരിട്ടതും വെള്ളം പൊങ്ങാൻ കാരണമായി.

മുട്ടോളം വെള്ളം നീന്തിയാണ് യാത്രക്കാർ ബസിൽ കയറി പറ്റിയത്.

തുടർച്ചയായ മഴയുണ്ടായാൽ നഗരത്തിൽ വെള്ളപ്പൊക്കം സ്ഥിരമായി ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വ്യാപാരികൾ പറയുന്നത്.



നഗരത്തിൽ വിഷു - റമദാൻ വ്യാപാരത്തിനായി ഫുട്പാതിന് സമീപം കച്ചവടം നടത്തുന്ന വഴിയോര കച്ചവടക്കാർക്കും വെള്ളക്കെട്ട് ദുരിതമായി മാറി.

കെ എസ് ടി പി റോഡ് നിർമാണത്തോടനുബന്ധിച്ച് ഇടുങ്ങിയ ഓവുചാലുകൾ നിർമിച്ചതാണ് നഗരത്തിലെ വെള്ളക്കെട്ടിന് പ്രധാന കാരണമെന്നാണ് ചൂണ്ടിക്കാട്ടുന്നത്. വെള്ളക്കെട്ടിന് ശാശ്വതമായ പരിഹാരം കാണണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

Keywords: News, Kerala, Kasaragod, Kanhangad, Top-Headlines, Rain, People, Busstand, Video, Summer rains flood Kanhangad city.
< !- START disable copy paste -->

Post a Comment