Join Whatsapp Group. Join now!
Aster MIMS 10/10/2023

Police Search | കള്ളന്‍ അശോകന്‍ കാട്ടില്‍ നിന്നും രഹസ്യകേന്ദ്രത്തിലേക്ക് ഊളിയിട്ടു; പൊലീസിന്റെ സ്‌പെഷ്യല്‍ ടീം തിരച്ചില്‍ അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നു

Special team of police is preparing to end the search of Ashokan, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മടിക്കൈ: (www.kasargodvartha.com) നാടിനെ വിറപ്പിച്ച് നാട്ടുകാരുടെ ഉറക്കം കെടുത്തിയ കുപ്രസിദ്ധ മോഷ്ടാവ് കള്ളന്‍ അശോകന്‍ കാട്ടില്‍ നിന്നും രഹസ്യകേന്ദ്രത്തിലേക്ക് ഊളിയിട്ടു. ഒരു മാസത്തിലധികമായി പൊലീസിന്റെ സ്‌പെഷ്യല്‍ ടീം അശോകന് വേണ്ടി കാടരിച്ചുപെറുക്കി വരികയായിരുന്നു. അശോകന്‍ മുങ്ങിയതായി ബോധ്യപ്പെട്ടതോടെ കാട്ടിലെ തിരച്ചില്‍ അവസാനിപ്പിക്കാനൊരുങ്ങുകയാണ് സ്‌പെഷ്യല്‍ ടീം. കാട്ടിലെ തിരച്ചില്‍ അവസാനിപ്പിക്കുമെങ്കിലും അശോകനായുള്ള അന്വേഷണം തുടരും. അന്യസംസ്ഥാനത്തേക്കും അശോകന് വേണ്ടി വലവിരിച്ചിട്ടുണ്ടെന്ന് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന കാഞ്ഞങ്ങാട് ഡിവൈഎസ്പി ഡോ. വി ബാലകൃഷ്ണന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
                       
News, Kerala, Kasaragod, Top-Headlines, Police, Thief, Robbery-case, Accused, Investigation, Kasargodvartha, Ashokan, Special team of police is preparing to end the search of Ashokan.

കള്ളനും പൊലീസും കളിക്ക് ഇതോടെ അല്‍പം ഇടവേളയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാട്ടുകാരുടെ സഹായത്തോടെയാണ് പൊലീസ് തിരച്ചില്‍ നടത്തി വന്നിരുന്നത്. പലരും ജോലി ഉപേക്ഷിച്ചാണ് തിരച്ചിലിന് പൊലീസിനെ സഹായിച്ചു വന്നിരുന്നത്. അശോകന് പിന്നാലെ മാത്രം കൂടിയാല്‍ തങ്ങളുടെ കഞ്ഞികുടി മുട്ടുമെന്ന് ബോധ്യപ്പെട്ടതോടെ നാട്ടുകരില്‍ പലരും പതുക്കെ പിന്നോട്ട് പോയിട്ടുണ്ട്. ഇടക്കിടെ പെയ്യുന്ന കനത്ത മഴയും തിരച്ചിലിന് വിഘാതം സൃഷ്ടിച്ചിരുന്നു. പൊലീസും നാട്ടുകാരും തിരച്ചില്‍ നടത്തുമ്പോഴും നാട്ടിലിറങ്ങി അവശ്യ സാധനങ്ങള്‍ ശേഖരിച്ച് അശോകന്‍ ദിവസങ്ങളോളം എല്ലാവരേയും വട്ടം കറക്കിയിരുന്നു.

ഒളിവില്‍ കഴിയുന്ന അശോകനെ പിടികൂടാന്‍ 16 സ്‌ക്വാഡുകളായി തിരിഞ്ഞു പൊലീസ് കാടിളക്കി തിരച്ചില്‍ നടത്തിയെങ്കിലും അശോകന്റെ പൊടിപോലും കണ്ടെത്താനായില്ല. അശോകന് പുറത്തു നിന്നുള്ള ചിലരുടെ സഹായം ലഭിക്കുന്നതായി ആരോപണം ഉണ്ടായിരുന്നെങ്കിലും അതൊന്നും ശരിയല്ലെന്ന സൂചനയാണ് പുറത്ത് വന്നത്. അശോകന്റെ ബന്ധുക്കളടക്കം തിരച്ചിനുണ്ടായിരുന്നതായാണ് പൊലീസ് പറയുന്നത്.

മടിക്കൈ, കോടോം ബേളൂര്‍ പഞ്ചായതിലായി പരന്ന് കിടക്കുന്ന 300 ഏകറിലേറെ വരുന്ന കൊടും കാടാണ് അശോകന്‍ പ്രധാന ഒളിത്താവളമാക്കിയിരുന്നത്. കാട് അശോകന് സുപരിചിതമായതിനാല്‍ ഇയാളെ പിടികൂടാന്‍ പൊലീസിന് സാധിച്ചിരുന്നില്ല. തായന്നൂര്‍ കറുകവളപ്പില്‍ അശ്വതി നിവാസിലെ ടി വി പ്രഭാകരന്റെ വീട്ടിലെ കവര്‍ചയുമായി ബന്ധപ്പെട്ടാണ് ഏറ്റവും ഒടുവില്‍ അശോകനെ പൊലീസ് അന്വേഷിച്ച് വന്നത്. അതിനിടെ തന്നെ മടിക്കൈ കാഞ്ഞിരപൊയില്‍ കറുകവളപ്പില്‍ അനിലിന്റെ ഭാര്യ വിജിത (30) യെ തലയ്ക്കടിച്ച് കൊല്ലാന്‍ ശ്രമിച്ചിരുന്നു. ഇതോടെയാണ് മോഷ്ടാവിനെതിരെ ജനരോഷം ശക്തമായത്. കേരളാ പൊലീസിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായി ഒരു കള്ളനെ പിടിക്കാന്‍ വാട്‌സ്ആപ് ഗ്രൂപ് രൂപീകരിച്ചത് സംസ്ഥാന തലത്തില്‍ തന്നെ ചര്‍ചയായിരുന്നു.

Keywords: News, Kerala, Kasaragod, Top-Headlines, Police, Thief, Robbery-case, Accused, Investigation, Kasargodvartha, Ashokan, Special team of police is preparing to end the search of Ashokan.
< !- START disable copy paste -->

Post a Comment