കാസര്‍കോട് ഡിപോയില്‍ 66 സര്‍വീസുകളാണ് നടത്തി വരുന്നത്. പലതും ഡീസല്‍ എത്തിയില്ലെങ്കില്‍ നിര്‍ത്തേണ്ടി വരും. കെഎസ്ആര്‍ടിസി ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന കാസർകോട് - മംഗ്ളുറു അന്തർസംസ്ഥാന സര്‍വീസുകള്‍ പോലും മുടങ്ങുമെന്ന സ്ഥിതിയിലാണ്.
ഡീസലിന്റെ വില എണ്ണ കംപനികള്‍ കുത്തനെ കൂട്ടിയത് കെഎസ്ആര്‍ടിസിയെ ഏറെക്കുറെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഒന്നിച്ചുള്ള വാങ്ങല്‍ വിഭാഗത്തില്‍പ്പെടുത്തിയാണ് എണ്ണവില കംപനികള്‍ വര്‍ധിപ്പിച്ചത്. 21 രൂപയുടെ വര്‍ധനയാണ് ഒറ്റയടിക്ക് വരുത്തിയത്.
Keywords: Kasaragod, Kerala, News, Top-Headlines, KSRTC, KSRTC-Bus, Bus, Kanhangad, Mangalore, Fuel, Diesel,Price Hike, Severe diesel shortage; Services in crisis at Kasargod KSRTC.