Join Whatsapp Group. Join now!
Aster MIMS 10/10/2023

'ഡിസൈന്‍ പൊളിച്ചു'; പോകോ എം4 പ്രോ 5ജി റിവ്യൂ

Review about Poco M4 Pro 4G #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kasargodvartha.com 07.04.2022) കഴിഞ്ഞ വര്‍ഷം ജൂണില്‍ ഇന്‍ഡ്യയില്‍ അവതരിപ്പിച്ച പോകോ എം3 പ്രോ 5ജിയുടെ പിന്‍ഗാമിയായി എത്തിയ പോകോ എം4 പ്രോ 5ജി(Poco M4 Pro 5G)യുടെ ഡിസൈനിങിനെ കുറിച്ചാണ് ആദ്യം പറയേണ്ടത്. മൊത്തത്തിലുള്ള രൂപകല്‍പനയിലും രൂപത്തിലും ഇത് മികച്ച ഫോണാണിത്. ഫോണിന്റെ മുന്‍ഭാഗം ഗ്ലാസും പിന്‍ പാനല്‍ പ്ലാസ്റ്റികും മാറ്റ് ഫിനിഷുമാണ്. ഡിസ്പ്ലേയില്‍ ഗൊറില്ല ഗ്ലാസ് 3 സംരക്ഷണമുണ്ട്.

ക്യാമറയും ഫ്‌ലാഷ് ലൈറ്റും നല്‍കിയിരിക്കുന്ന പിന്‍ പാനലില്‍ ഒരുപാട് ഏരിയ കവര്‍ ചെയ്തിട്ടുണ്ട്. 195 ഗ്രാമാണ് ഫോണിന്റെ ഭാരം. ഫോണ്‍ കയ്യില്‍ പിടിക്കുമ്പോള്‍ അല്‍പം വിശാലത അനുഭവപ്പെടും. ഇതിന്റെ വീതി 75.78 എംഎം ആണ്. അതുപോലെ ഫോണിന്റെ ഡിസൈന്‍ മനോഹരവും ആകര്‍ഷകവുമാണെങ്കിലും ഒരു കൈകൊണ്ട് ഉപയോഗിക്കാന്‍ കഴിയില്ല. മുന്‍വശത്ത് ഒരു പഞ്ച്‌ഹോള്‍ ഉണ്ട്. അടിയില്‍ സ്പീകറും ഹെഡ്ഫോണ്‍ ജാകും നല്‍കിയിട്ടുണ്ട്.

New Delhi, News, National, Top-Headlines, Mobile-Phone, Mobile-Reviews, Mobile, Technology, Mobile Phone, Business, Review about Poco M4 Pro 4G.

ഡിസ്‌പ്ലേയുടെ നിറം മികച്ചതും ഊര്‍ജസ്വലവുമാണ്. ടച് മിനുസമാര്‍ന്നതും സ്‌ക്രോളിംഗ് മന്ദഗതിയിലുള്ളതുമാണ്. കുറഞ്ഞ തെളിച്ചം കാരണം, ശക്തമായ സൂര്യപ്രകാശത്തില്‍ ചില പ്രശ്‌നമുണ്ട്. വീഡിയോകള്‍ കാണാനോ ഗെയിമിംഗിനോ ഡിസ്‌പ്ലേയില്‍ ഒരു പ്രശ്‌നവുമില്ല.

6.6 ഇഞ്ച് ഫുള്‍ എച് ഡി+എല്‍സിഡി ഡിസ്പ്ലേയും 90ഒ്വ റീഫ്രഷ് റേറ്റും ഉണ്ടെന്നത് ഇതിന്റെ മറ്റൊരു സവിശേഷത. മീഡിയടെക് ഡൈമെന്‍സിറ്റി 810 പ്രൊസസറാണ് നല്‍കിയിരിക്കുന്നത്. എട്ട് ജിബി റാമിനൊപ്പം 128 ജിബി സ്റ്റോറേജുമുണ്ട്. നാല് ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള പോകോ എം4 പ്രോ 5ജിയുടെ വില 14,999 രൂപയാണ്. അതേസമയം, ആറ് ജിബി റാമുള്ള 128 ജിബി സ്റ്റോറേജിന് 16,999 രൂപയും 128 ജിബി സ്റ്റോറേജുള്ള എട്ട് ജിബി റാമിന് 18,999 രൂപയുമാണ് വില.

ഫോണിലെ മീഡിയടെക് ഡൈമെന്‍സിറ്റി 810 പ്രോസസര്‍ കനത്ത ഗെയിമിംഗും എളുപ്പത്തില്‍ കൈകാര്യം ചെയ്യുന്നു. മള്‍ടിടാസ്‌കിംഗും പ്രശ്‌നമില്ല. 5ജി വേഗതയെക്കുറിച്ച് ഇപ്പോള്‍ എന്തെങ്കിലും പറയാനാവില്ല, കാരണം 5ജി നിലവില്‍ ഇന്‍ഡ്യയില്‍ പരീക്ഷണ ഘട്ടത്തിലാണ്. സ്പീകറിന്റെ ശബ്ദം മികച്ചതാണ്. ഫിംഗര്‍പ്രിന്റ് സെന്‍സറും ഫേസ് അണ്‍ലോകും വേഗത്തില്‍ തന്നെ പ്രവര്‍ത്തിക്കുന്നു.

ഫോണില്‍ ഡ്യുവല്‍ റിയര്‍ ക്യാമറ സജ്ജീകരണം നല്‍കിയിട്ടുണ്ട്, അതില്‍ പ്രാഥമിക ലെന്‍സ് 50 മെഗാപിക്‌സല്‍ ആണ്. രണ്ടാമത്തെ ലെന്‍സ് എട്ട് മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ആംഗിള്‍ ആണ്. കൂടാതെ, ക്യാമറയ്ക്കൊപ്പം നൈറ്റ് മോഡും ഉണ്ട്. മുന്‍വശത്ത് 16 മെഗാപിക്‌സല്‍ ക്യാമറ നല്‍കിയിട്ടുണ്ട്. പിന്‍ ക്യാമറയില്‍ 10X സൂം ലഭ്യമാണ്.

33W പ്രോ ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയുള്ള 5000mഅവ ബാറ്ററിയാണ് ഇതിലുള്ളത്. 195 ഗ്രാമാണ് ഫോണിന്റെ ഭാരം. ഏകദേശം 45 മിനിറ്റിനുള്ളില്‍ ഫോണിന്റെ ബാറ്ററി ഫുള്‍ ചാര്‍ജാകുന്നു. ബാറ്ററി ബാകപ് നല്ലതാണ്. കനത്ത ഉപയോഗത്തിന് ശേഷവും, ഒന്നര ദിവസത്തെ ബാകപ് എളുപ്പത്തില്‍ ലഭ്യമാണ്.

Keywords: New Delhi, News, National, Top-Headlines, Mobile-Phone, Mobile-Reviews, Mobile, Technology, Mobile Phone, Business, Review about Poco M4 Pro 4G.

Post a Comment