Join Whatsapp Group. Join now!
Aster MIMS 10/10/2023

Kuttavum Shikshayum | ആസിഫ് അലിയുടെ 'കുറ്റവും ശിക്ഷയും'; റിലീസ് തീയതി പ്രഖ്യാപിച്ചു

Release date of Asif Ali movie Kuttavum Shikshayum #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കൊച്ചി: (www.kasargodvartha.com) നടന്‍ ആസിഫ് അലി നായകനായി എത്തുന്ന 'കുറ്റവും ശിക്ഷയും' എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. മെയ് 27നാണ് ചിത്രം തീയേറ്ററുകളിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തും. ആസിഫ് അലി തന്നെയാണ് ഇക്കാര്യം തന്റെ ഫെയ്‌സ്ബുക് പേജിലൂടെ അറിയിച്ചത്. രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൊലീസ് ഉദ്യോഗസ്ഥനായാണ് ആസിഫ് അലി എത്തുന്നത്.

Kochi, News, Kerala, Top-Headlines, Actor, Cinema, Entertainment, Asif Ali, Release date of Asif Ali movie Kuttavum Shikshayum.

ജയ്പൂര്‍ ആയിരുന്നു ചിത്രത്തിന്റെ പ്രധാന ലൊകേഷന്‍. കട്ടപ്പനയിലും ചിത്രീകരണം ഉണ്ടായിരുന്നു. ചിത്രത്തിന്റെ ട്രെയിലര്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു. 2020ല്‍ ഷൂടിങ് ആരംഭിച്ചിരുന്നെങ്കിലും കോവിഡ് കാരണം ചിത്രീകരണം ഇത്രയും നാള്‍ നീളുകയായിരുന്നു. ഇന്‍വെസ്റ്റിഗേറ്റീവ് ത്രിലര്‍ സ്വഭാവത്തിലുള്ള ചിത്രത്തിന്റെ നേരത്തെ പുറത്തെത്തിയ ഫസ്റ്റ് ലുക് വലിയ പ്രേക്ഷകശ്രദ്ധ നേടിയെടുത്തിരുന്നു.



തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ പ്രശസ്തനായ സിബി തോമസിന്റേതാണ് കഥ. മാധ്യമപ്രവര്‍ത്തകനും തിരക്കഥാകൃത്തുമായ ശ്രീജിത്ത് ദിവാകരനും സിബി തോമസും ചേര്‍ന്നാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. സണ്ണി വെയ്ന്‍, അലന്‍സിയര്‍, ശറഫുദ്ദീന്‍, സെന്തില്‍ കൃഷ്ണ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഫിലിം റോള്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍കുമാര്‍ വി ആര്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം.

Keywords: Kochi, News, Kerala, Top-Headlines, Actor, Cinema, Entertainment, Asif Ali, Release date of Asif Ali movie Kuttavum Shikshayum.

Post a Comment