'ഞാൻ കണ്ടതിൽ വെച്ച് അസൂയ തൊട്ടുതീണ്ടാത്ത സ്ത്രീ' എന്ന് മുഹമ്മദ് നബി (സ്വ) വിശേഷിപ്പിച്ച ഭാര്യ ആരാണ്?
പ്രവാചക പത്നിമാർ
ഉമ്മഹാതുല്‍ മുഅ്മിനീന്‍ അഥവാ വിശ്വാസികളുടെ ഉമ്മമാര്‍ എന്നാണ് പ്രവാചക പത്നിമാർ അറിയപ്പെടുന്നത്. ഖദീജ (റ), സൗദ (റ), ആഇശാ(റ), ഹഫ്സ(റ), സൈനബ ബിന്‍ത് ഖുസൈമ(റ), സൈനബ് ബിന്‍ത് ജഹ്ഷ്(റ), ഉമ്മുസലമ(റ), ജുവൈരിയ്യ (റ), ഉമ്മുഹബീബ (റ), സ്വഫിയ്യ (റ), മൈമൂന (റ), മാരിയതുല്‍ ഖിബ്ത്വിയ്യ (റ) എന്നിവരാണ് പ്രവാചക പത്നിമാർ.
ഓരോ വിവാഹത്തിന്‍റെയും പശ്ചാത്തലം വ്യത്യസ്‍ത സന്ദര്‍ഭങ്ങളിലായിരുന്നു. ഇതില്‍ ആഇശ(റ) മാത്രമെ കന്യകയുണ്ടായിരുന്നുളളൂ. മറ്റെല്ലാ പത്നിമാരും വിധവകളോ വൃദ്ധകളോ ആയിരുന്നു. ഇരുപത്തി അഞ്ചാമത്തെ വയസിലാണ് നബി(സ്വ) ആദ്യമായി വിവാഹിതനാകുന്നത്. ആദ്യപത്നി ഖദീജ (റ) യുടെ വിയോഗാന്തരം തന്‍റെ 53 ാം വയസ്സിന് ശേഷമാണ് മറ്റുളള ഭാര്യമാരെ വിവാഹം ചെയ്തത്.