ഫാത്വിമ (റ) ന്റെ വിവാഹം കഴിഞ്ഞ അതേവർഷം മുഹമ്മദ് നബി (സ്വ) യുടെ മറ്റൊരു പുത്രി മരണപ്പെട്ടു. ആരാണത്?
മുഹമ്മദ് നബി (സ്വ) യുടെ മക്കൾ
മുഹമ്മദ് നബി(സ്വ)ക്ക് ഏഴു മക്കളാണ്. മൂന്ന് ആണും നാലു പെണ്ണും. ശൈശവത്തില്‍ തന്നെ ആണ്‍ മക്കളെല്ലാം മരണപ്പെട്ടു. അതിനാൽ പ്രവാചകന്റെ കുടുംബ പരമ്പര പെണ്മക്കളിൽ കൂടിയുള്ളതാണ്. ഖാസിം, അബ്ദുല്ല, ഇബ്റാഹിം, സൈനബ, റുഖിയ്യ, ഉമ്മുകുല്‍സു, ഫാത്വിമ എന്നിവരാണ് പ്രവാചകന്റെ മക്കൾ.
പെണ്‍മക്കള്‍ വിവാഹജീവിതം നയിച്ചുവെങ്കിലും ഫാത്വിമ ഒഴികെ എല്ലാവരും പ്രവാചകവിയോഗത്തിനു മുമ്പ് തന്നെ വിടവാങ്ങി. നബി(സ്വ) മരിച്ച് ആറുമാസം പിന്നിട്ടപ്പോഴേക്ക് ഫാത്വിമയും മരണപ്പെട്ടു. ആദ്യഭാര്യ ഖദീജ(റ)യിലാണ് ഇബ്‌റാഹീം ഒഴികെ ബാക്കി എല്ലാ മക്കളും പിറന്നത്. ഇബ്‌റാഹിമീന്റെ ഉമ്മ മാരിയ്യതുല്‍ ഖിബ്തിയ (റ) ആണ്.
Keywords: News, Kerala, Kasaragod, Ramadan, Quiz, Competition, Kasargod Vartha, Ramadan Vasantham - 2022, 'Ramadan Vasantham - 2022' Kasargodvartha - Quiz Competition - 11.