ഖുർആനിൽ പറയുന്ന നരകത്തിലെ വൃക്ഷത്തിന്റെ പേരെന്താണ്?
നരകം
ഇസ്ലാമിക വിശ്വാസ പ്രകാരം പാപികള്‍ക്ക് അല്ലാഹ് ഒരുക്കി വച്ചിട്ടുള്ള സങ്കേതമാണ് നരകം. ഖുര്‍ആനിക ഭാഷ്യമനുസരിച്ച് വിവിധ തട്ടുകളുള്ള അതിഭീകരമായ ഒരു ശിക്ഷാകേന്ദ്രമാണ് നരകം (അല്‍ഹിജ്‌റ് 44). നരകത്തെക്കാള്‍ ഭീകരമായ മറ്റൊരു രംഗവും താന്‍ കണ്ടിട്ടില്ലെന്ന് മുഹമ്മദ് നബി (സ) പറഞ്ഞിട്ടുണ്ട്. ഭൂമിയിലെ അഗ്നിയുടെ 69 ഇരട്ടി ചൂടായിരിക്കുമെന്ന നബി വചനത്തില്‍ നിന്ന് തന്നെ നരകത്തിന്റെ കാഠിന്യം മനസിലാക്കാം.
ജഹന്നം, ഹുത്വമ, സഈര്‍, സഖര്‍, ജഹീം, ഹാവിയ, വൈല്‍ തുടങ്ങി നരകത്തെ വിവിധപേരുകളിലാണ് വിശേഷിപ്പിക്കുന്നത്. കുറ്റത്തിന്റെ സ്വഭാവമനുസരിച്ച് ശിക്ഷയുടെ കാഠിന്യവും വര്‍ധിക്കുന്നു. നരകശിക്ഷയെക്കുറിച്ച് വിശ്വാസികള്‍ക്ക് അനേകം സ്ഥലങ്ങളിൽ ഖുർആൻ മുന്നറിയിപ്പ് നൽകുന്നുണ്ട്.