(www.kasargodvartha.com 20.04.2022) ഇന്നത്തെ ചോദ്യം:
ഹജറുല്‍ അസ്‌വദിന്റെയും കഅ്ബയുടെ വാതിലിന്റെയും ഇടയിലുള്ള സ്ഥലം അറിയപ്പെടുന്നത് ഏത് പേരിലാണ്?
കഅ്ബ
ഇസ്ലാമികപരമായി ഏറ്റവും പവിത്രമായ സ്ഥലമാണ് കഅ്ബ. സഊദി അറേബ്യയിലെ മക്കയിൽ മസ്ജിദുൽ ഹറമിനകത്ത് സ്ഥിതിചെയ്യുന്ന ഖന ചതുരാകൃതിയിലുള്ള കെട്ടിടമാണിത്. ലോകമെമ്പാടുമുള്ള മുസ്ലിംകൾ നിസ്കരിക്കുന്നത് കഅ്ബയിലേക്ക് തിരിഞ്ഞാണ്. ഭൂവിതാനത്തിലെ ആദ്യത്തെ പള്ളിയാണ് കഅബ. മാലാഖമാരാണ് അതിന്റെ നിര്‍മാണം തുടങ്ങിയത്. പിന്നീട് നബിമാർ മുഖേന അതിന്റെ നിര്‍മാണം തുടര്‍ന്നു.
40 അടി നീളവും 35 അടി വീതിയും 56 അടി ഉയരവുമുണ്ട് കഅ്ബക്ക്. ഇതിൻറെ തെക്ക് ഭാഗത്ത് കിഴക്കേ മൂലയിലാണ് ഹജറുൽ അസ്‌വദ് എന്ന കറുത്ത കല്ല് സ്ഥിതിചെയ്യുന്നത്. സ്വർഗത്തിൽ നിന്നുള്ള കല്ലാണിത്. കഅ്ബയുടെ പുറത്ത് പുതപ്പിക്കുന്ന കറുത്ത വസ്ത്രമാണ് കിസ്‌വ എന്നറിയപ്പെടുന്നത്. ഓരോ വർഷവും അറഫദിനത്തിൽ കഅ്ബയുടെ കിസ്‌വ അഴിച്ചുമാറ്റി പുതിയത് സ്ഥാപിക്കുന്നു. ഹജ്ജ്, ഉംറ തീർഥാടനത്തിന് എത്തുന്നവർ ഇതിന് ചുറ്റും നിശ്ചിത എണ്ണം തവണ വലയം വെക്കുന്നു.
Keywords: News, Kerala, Kasaragod, Ramadan, Quiz, Competition, Kasargod Vartha, Ramadan Vasantham - 2022, 'Ramadan Vasantham - 2022' Kasargodvartha - Quiz Competition - 18.< !- START disable copy paste -->
'റമദാൻ വസന്തം - 2022' കാസർകോട് വാർത്ത - ക്വിസ് മത്സരം - 18
'Ramadan Vasantham - 2022' Kasargodvartha - Quiz Competition - 18,
#കേരളവാർത്തകൾ
#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ