city-gold-ad-for-blogger

'റമദാൻ വസന്തം - 2022' കാസർകോട് വാർത്ത - ക്വിസ് മത്സരം - 21

(www.kasargodvartha.com 23.04.2022) ഇന്നത്തെ ചോദ്യം:

ഖുറൈശി പ്രമുഖരുടെ ക്രൂരമര്‍ദനത്തെ തുടർന്ന് ഇസ്ലാമിന് വേണ്ടി ആദ്യ രക്തസാക്ഷിത്വം വഹിച്ച വനിത ആരാണ്?
            
'റമദാൻ വസന്തം - 2022' കാസർകോട് വാർത്ത - ക്വിസ് മത്സരം - 21

ഖുറൈശ്

അറബികളിലെ പ്രസിദ്ധ ഗോത്രമാണ് ഖുറൈശ്. നദ്വ്‌ർ ബ്നു കിനാനയിലേക്ക് ചേർത്തി പറയുന്നവരാണ് ഇവർ. ഫിഹ്റു ബ്നു മാലികിലേക്ക് ചേർത്തി പറയുന്നവരാണ് എന്നും അഭിപ്രായമുണ്ട്. ഖുറൈശികളുടെ ഒരുമ കാരണത്താലും, കച്ചവടത്തിലുള്ള അവരുടെ താല്പര്യം കാരണത്താലുമാണ് ഖുറൈശ് എന്ന പേര് അവർക്ക് ലഭിച്ചത് എന്ന് ചിലർ പറഞ്ഞിട്ടുണ്ട്. ധാരാളം മഹത്വങ്ങളും ശ്രേഷ്ഠതകളും ഉള്ളവരാണ് ഖുറൈശ് ഗോത്രം. വിശുദ്ധ ഖുർആനിൽ അല്ലാഹു അവരുടെ പേരിൽ ഒരു സൂറത് തന്നെ അവതരിപ്പിച്ചിരിക്കുന്നു. ഖുറൈശ് ഗോത്രത്തിലെ ബനു ഹാശിം വംശത്തിലാണ് പ്രവാചകൻ മുഹമ്മദ്‌ (സ്വ) ജനിച്ചത്‌.

മക്കയും കഅബയും ഈ ഗോത്രത്തിന്റെ നിയന്ത്രണത്തിലായിരുന്നു. കഅബയുടെയും അത് നിലകൊള്ളുന്ന മക്കയുടെയും ഭരണകർത്താക്കൾ എന്ന നിലയിൽ ഖുറൈശ് ഗോത്രത്തിനു മറ്റു നാടുകളിലും ആദരവുണ്ടായിരുന്നു. പ്രവാചകത്വം ലഭിച്ച ശേഷം ഇസ്‌ലാമിക പ്രബോധത്തിനിറങ്ങിയ മുഹമ്മദ് നബി (സ്വ)യ്ക്ക് ഏറ്റവും എതിർപ്പ് നേരിടേണ്ടി വന്നത് ഖുറൈശിലെ പ്രമാണിമാരിൽ നിന്നായിരുന്നു. മദീനയിലേക്ക് പലായനം ചെയ്യേണ്ടി വന്നതും പിന്നീട് മുസ്ലിംകൾ മക്ക കീഴടക്കിയതും ഖുറൈശികൾ ഒന്നടങ്കം ഇസ്ലാമിലേക്ക് കടന്നുവന്നതും പിൽക്കാല ചരിത്രം

Keywords: News, Kerala, Kasaragod, Ramadan, Quiz, Competition, Kasargod Vartha, Ramadan Vasantham - 2022, 'Ramadan Vasantham - 2022' Kasargodvartha - Quiz Competition - 21.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia