Join Whatsapp Group. Join now!
Aster MIMS 10/10/2023

Protest | കാസർകോട്ട് എയിംസിനായുള്ള സമരം സെക്രടറിയേറ്റ് പടിക്കലേക്ക്; രാഷ്ട്രീയ പാർടികളും ജനപ്രതിനിധികളും നിശബ്ദത ഉപേക്ഷിച്ച് പങ്കാളിയാകണമെന്ന് ജനകീയ കൂട്ടായ്‌മ

Protest will conduct at the Secretariate for AIIMS in Kasaragod #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com) കേരള സർകാർ കേന്ദ്രത്തിന് നൽകിയ പ്രൊപോസലിൽ കാസർകോട് ജില്ലയുടെ പേരും ചേർക്കണമെന്നാവശ്യപ്പെട്ട് എയിംസ് ജനകീയ കൂട്ടായ്മ നടത്തി വരുന്ന സമരം സെക്രടറിയേറ്റ് പടിക്കലേക്ക് മാറ്റുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കേന്ദ്രസർകാർ കേരളത്തിന് എയിംസ് അനുവദിക്കുമെന്നായിട്ടും കാസർകോടിന്റെ പേര് ഉൾപെടുത്താതിൽ പ്രതിഷേധിച്ചാണ് സമരം പുതിയ വേദിയിലേക്ക് മാറ്റുന്നത്.
 
Protest will conduct at the Secretariate for AIIMS in Kasaragod



എൻഡോസൾഫാൻ ദുരന്തങ്ങൾ നടന്ന നാട്ടിൽ ഇപ്പോഴും അതാവർത്തിക്കുമ്പോൾ പഠനവും ഗവേഷണവും നടത്താൻ ശേഷിയുള്ള എയിംസ് അനുവദിക്കാനുള്ള ബാധ്യത കേരള കേന്ദ്രസർകാറുകൾക്കാണെന്നത് മറന്നു പോകരുത്. ജില്ലയിൽ എൻഡോസൾഫാൻ നിരോധിച്ചിട്ട് രണ്ട് പതിറ്റാണ്ട് കഴിയുമ്പോഴും ജനിതക വൈകല്യങ്ങളോടെ കുഞ്ഞുങ്ങൾ ജനിക്കുകയും അകാലത്തിൽ പൊലിഞ്ഞു പോവുകയും ചെയ്യുന്ന ദൂരവസ്ഥയെ തിരിച്ചറിയാനുള്ള ആർജവം സർകാർ കാണിക്കണമെന്നും ഭാരവാഹികൾ പറഞ്ഞു.

കേന്ദ്രം തരുമ്പോൾ ചോദിക്കാമെന്ന് പ്രസ്താവിച്ച് കൊണ്ടിരിക്കുന്ന ജില്ലയിലെ രാഷ്ട്രീയ പാർടികളും ജനപ്രതിനിധികളും അവരുടെ നിശബ്ദത ഉപേക്ഷിച്ച് കാസർകോട്ടുകാരുടെ ജീവന്മരണ സമരത്തിൽ പങ്കാളികളാവണം. സെക്രടറിയേറ്റ് സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി നിരാഹാര സമരം നിർത്തി വെക്കാൻ തിരുമാനിച്ചു. മുന്നോടിയായി നട്ടുച്ചയ്ക്ക് തീപ്പന്തമേന്തിയുള്ള സമരപരിപാടികളടക്കം ജില്ലയ്ക്കകത്ത് നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു.

വാർത്താസമ്മേളനത്തിൽ ഗണേശൻ അരമങ്ങാനം, ഫറീന കോട്ടപ്പുറം, താജുദ്ദീൻ പടിഞ്ഞാർ, സുബൈർ പടുപ്പ്, അമ്പലത്തറ കുഞ്ഞികൃഷ്ണൻ എന്നിവർ സംബന്ധിച്ചു.

Keywords: Kerala, Kasaragod, News, Protest, Politics, Top-Headlines, Press Club, Pressmeet, Video, Protest will conduct at the Secretariate for AIIMS in Kasaragod

Post a Comment