മംഗ്ളുറു: (www.kasargodvartha.com) സായുധ പൊലീസ് സേനയിലെ ഹെഡ് കോൺസ്റ്റബിൾ എസ് എസ് എൽ സി ചോദ്യക്കടലാസ് സൂക്ഷിച്ച സ്കൂളിൽ രാത്രികാല പാറാവു ഡ്യൂടിക്കിടെ വെടിയേറ്റു മരിച്ചു. ജില്ല ആംഡ് റിസർവ് പൊലീസ് ബറ്റാലിയനിലെ രാജേഷ് കുണ്ടെർ (47) ആണ് സ്വന്തം സർവീസ് റൈഫിളിൽ നിന്നുള്ള വെടിയേറ്റ് അദി ഉഡുപി ഹൈസ്കൂൾ പേപർ സ്റ്റോർറൂമിന് പുറത്ത് മരിച്ചു കിടന്നത്. വെള്ളിയാഴ്ച രാവിലെ ഡ്യൂടിക്ക് എത്തിയവരാണ് മൃതദേഹം കണ്ടത്.
നിസാര കാര്യത്തിന് സസ്പെൻഷനിലായ രാജേഷ് നടപടി കാലാവധി കഴിഞ്ഞ് വ്യാഴാഴ്ചയാണ് ജോലിയിൽ തിരികെ പ്രവേശിച്ചതെന്ന് അസി. പൊലീസ് സൂപ്രണ്ട് എസ് ടി സിദ്ധലിംഗപ്പ പറഞ്ഞു.
അതിന് ശേഷം നൽകിയ ആദ്യ ഡ്യൂടിയാണ് രാത്രി പാറാവ്. സർവീസ് റൈഫിൾ ഉപയോഗിച്ച് സ്വയം വെടിവെച്ചു മരിച്ചുവെന്നാണ് പ്രാഥമിക നിഗമനമെന്നും എഎസ്പി അറിയിച്ചു. കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷിക്കും.
Keywords: News, National, Karnataka, Top-Headlines, Mangalore, Police, Dead, Died, Suspension, Investigation, Police man found dead.
< !- START disable copy paste -->