പരീക്ഷ എഴുതാന്‍ എത്തുന്ന വിദ്യാര്‍ഥികള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഒന്നാമതായി, വിദ്യാലയത്തിലെ പ്രധാന കവാടത്തിലൂടെ മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളു. മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമായും കരുതുക. സാമൂഹിക അകലം പാലിക്കുക. പരീക്ഷയ്ക്ക് ആവശ്യമായ ഉപകരണങ്ങള്‍ സ്വയം കയ്യില്‍ കരുതുക. ഇത് ആര്‍ക്കും കൈമാറാതിരിക്കാനും വിദ്യാര്‍ഥികള്‍ ശ്രദ്ധിക്കുക. കൂട്ടം കൂടി നടക്കാനോ ഇരിക്കാനോ അനുവാദമില്ല. പരീക്ഷയ്ക്ക് വളരെ നേരത്തെ എത്താതിരിക്കുക, കഴിഞ്ഞാല്‍ എത്രയും പെട്ടെന്ന് പോവുക.
Keywords: Thiruvananthapuram, News, Kerala, Top-Headlines, Education, Students, COVID-19, Plus Two exam; Students should pay attention to this.