Join Whatsapp Group. Join now!
Aster MIMS 10/10/2023

കണിക്കൊന്നകൾ പൂത്തുലഞ്ഞു; കണിവെള്ളരിയും കണിക്കലങ്ങളും തയ്യാർ; വിഷുവിനെ വരവേൽക്കാൻ നാടൊരുങ്ങി

People were ready to welcome Vishu, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
നീലേശ്വരം: (www.kasargodvartha.com 11.04.2022) കാർഷികോത്സവമായ വിഷുവിന്റെ വരവേറിയിച്ച് പതിവിലും നേരത്തേയാണ് ഇക്കുറി കാണിക്കൊന്നകൾ പൂത്തുലഞ്ഞ് നിൽക്കുന്നത്. മാസങ്ങൾക്ക് മുമ്പ് തന്നെ കണിക്കൊന്ന പൂത്തുനിൽക്കുന്ന സമൃദ്ധമായ കാഴ്ചയാണ് എല്ലായിടങ്ങളിലും കാണാൻ കഴിയുന്നത്. വിഷുവിന് കണിവെക്കാൻ കൊന്നപ്പൂക്കൾ തേടി മലയാളിക്ക് പോകേണ്ടി വരാറില്ല. മിക്ക വീടുകളിലും കണിക്കൊന്നകൾ ഉള്ളത് കൊണ്ട് കൊന്ന പൂക്കൾക്കായി വിപണിയെ ആശ്രയിക്കുന്നവർ കുറവാണ്.
           
News, Kerala, Kasaragod, Nileshwaram, Top-Headlines, People, Vishu, Festival, Celebration, People were ready to welcome Vishu.

ശരാശരി 10 മുതൽ 15 മീറ്റർ വരെ ഉയരത്തിൽ കൊന്നവൃക്ഷം വളരാറുണ്ട്. പലർക്കും കയ്യെത്തും ദൂരത്ത് തന്നെ ഈ സ്വർണ നിറമുള്ള പൂക്കൾ പറിക്കാൻ കഴിയുന്നു. കണ്ണിന് കുളിർമയായി തന്നെയാണ് എല്ലായിടത്തും കൊന്ന പൂക്കൾ വിരിഞ്ഞു നിൽക്കുന്നത്. കണിയൊരുക്കാനുള്ള കണിക്കലങ്ങൾ ഇത്തവണയും നേരത്തേ തന്നെ വിപണിയിലെത്തിയിട്ടുണ്ട്. കളിമണ്ണിൽ ചുട്ടെടുത്ത കലങ്ങൾക്കും പത്രങ്ങൾക്കും ഏറ്റവും കൂടുതൽ ആവശ്യക്കാരെ ലഭിക്കുന്നതും വിഷുകാലത്താണ്.

കണിവെക്കാനുള്ള കണിവെള്ളരിയും പാടത്ത് വിളഞ്ഞ് നിൽക്കുന്നുണ്ട്. അപ്രതീക്ഷിതമായി വിഷുവിന് മുമ്പ് ലഭിച്ച വേനൽ മഴ ചുട്ടുപഴുത്ത മണ്ണിന് കുളിരേകിയെങ്കിലും കാർഷിക വിളകൾക്ക് ഇപ്പോൾ ലഭിക്കുന്ന മഴ ദോഷകരമാണെന്നാണ് കർഷകർ പറയുന്നത്. വെള്ളരി ഉൾപെടെ നശിച്ചു പോകാനിടയുണ്ടെന്ന് അവർ പറയുന്നു.

വിഷുവിനായി പടക്ക വിപണിയും സജീവമായിട്ടുണ്ട്. പൊട്ടാത്ത പടക്കങ്ങൾക്കാണ് ഡിമാൻ്റ് കൂടുതൽ. വിലയുടെ കാര്യത്തിൽ പൊട്ടുന്നതിനും പൊട്ടാത്തതിനും തമ്മിൽ വ്യത്യാസമില്ല. വിലക്കയറ്റം പടക്കവിപണിയിലും ദൃശ്യമാണ്. കുട്ടികൾക്ക് കൂടി കൈകാര്യം ചെയ്യാൻ കഴിയുന്ന പടക്കങ്ങൾക്കും ആവശ്യക്കാർ ഏറെയാണ്. പുത്തൻ പടക്കശേഖരങ്ങളാണ് എത്തിച്ചിരിക്കുന്നതെന്ന് പടക്ക വ്യാപാരികൾ പറയുന്നു.

കോവിഡ് കാരണം രണ്ട് വർഷം വിഷു ആഘോഷം പേരിന് മാത്രമായത് കൊണ്ട് ഇക്കുറി എല്ലാം ഒന്ന് ഗംഗീരമാക്കാൻ തന്നെയാണ് മലയാളികളുടെ തീരുമാനം. വസ്ത്രാലയങ്ങളിലും പൊതുവിപണിയിലും രണ്ട് മൂന്ന് ദിവസമായി നല്ല തിരക്കാണ്. വിഷുക്കോടി ഏടുക്കാനായി ജനം വസ്ത്രാലയങ്ങളിലേക്ക് ഒഴുകിയെത്തുമെന്നും നഷ്ടങ്ങളൊക്കെ മറികടക്കാൻ പതുക്കെയെങ്കിലും കഴിയുമെന്ന വിശ്വാസത്തിലാണ് വ്യാപാരികൾ. വിഷു കഴിഞ്ഞാലുടൻ പെരുന്നാൾ തിരക്ക് കൂടി വരുന്നത് വലിയ പ്രതീക്ഷയോടെയാണ് വ്യാപാരികൾ നോക്കി കാണുന്നത്.

Keywords: News, Kerala, Kasaragod, Nileshwaram, Top-Headlines, People, Vishu, Festival, Celebration, People were ready to welcome Vishu.
< !- START disable copy paste -->

Post a Comment