Join Whatsapp Group. Join now!
Aster MIMS 10/10/2023

MV Jayarajan | ഹരിദാസ് വധകേസ് പ്രതിയെ സിപിഎം സംരക്ഷിച്ചിട്ടില്ല; പ്രവാസിയായ പ്രശാന്തിന്റെ ഭാര്യ രേഷ്മയാണ് നിജില്‍ ദാസിനെ ഒളിവില്‍ പാര്‍പിച്ചത്, കുട്ടികളെ പഠിപ്പിക്കുന്ന അധ്യാപിക ഇത്തരത്തില്‍ പെരുമാറരുതെന്നും എം വി ജയരാജന്‍

MV Jayarajan about accused Nijil Das #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കണ്ണൂര്‍: (www.kvartha.com) ഹരിദാസ് വധകേസിലെ പ്രതികളെ സംരക്ഷിക്കാന്‍ സിപിഎം പ്രവര്‍ത്തകര്‍ കൂട്ടുനില്‍ക്കില്ലെന്നും പ്രതിയായ നിജില്‍ ദാസിനെ സിപിഎം സംരക്ഷിച്ചിട്ടില്ലെന്നും കണ്ണൂര്‍ ജില്ലാ സെക്രടറി എം വി ജയരാജന്‍. വീട്ടുടമ പ്രശാന്തിന് പാര്‍ടിയുമായി ബന്ധമില്ലെന്നും കോവിഡ് കാലം മുതല്‍ പ്രശാന്ത് ആര്‍എസ്എസ് അനുകൂല നിലപാടുകള്‍ സ്വീകരിച്ചയാളാണെന്നും അദ്ദേഹം പറഞ്ഞു.

പ്രവാസിയായ പ്രശാന്തിന്റെ ഭാര്യ രേഷ്മയാണ് പ്രതിയായ നിജില്‍ ദാസിനെ ഒളിവില്‍ പാര്‍പിച്ചതെന്ന് ജയരാജന്‍ പറഞ്ഞു. രേഷ്മ ചെയ്തത് പുണ്യ പ്രവൃത്തിയല്ല. കുട്ടികളെ പഠിപ്പിക്കുന്ന അധ്യാപിക ഇത്തരത്തില്‍ പെരുമാറരുത്. പ്രതിയുമായി രേഷ്മയ്ക്കുള്ള ഒളിവിലെ ബന്ധം ദുരൂഹമാണെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

Kannur, News, Kerala, Top-Headlines, Trending, CPM, RSS, Accused, Teacher, MV Jayarajan about accused Nijil Das.

എം വി ജയരാജന്റെ വാക്കുകള്‍: ഫോണ്‍ കോള്‍ പരിശോധിച്ചതില്‍ നിന്നും അധ്യാപികയായ രേഷ്മയ്ക്ക് പ്രതി നിജില്‍ ദാസുമായി തുടര്‍ചയായ ബന്ധം ഉണ്ട്. ഈ സ്ത്രീ ആര്‍എസ്എസിന്റെ ഒരു ക്രിമിനലിനെ ഒളിവില്‍ പാര്‍പിക്കാനും ഭക്ഷണം നല്‍കാനും നേതൃത്വപരമായ പങ്കുവഹിച്ചു.

പ്രതി ഒളിച്ചിരുന്ന വീട് ഇപ്പോള്‍ ആള്‍താമസമുള്ള വീട് അല്ല. അധ്യാപിക ഉള്‍പെടെ അണ്ടല്ലൂരിലാണ് കുടുംബത്തോടെ താമസിക്കുന്നത്. ഭര്‍ത്താവ് ഗള്‍ഫിലാണ്. അണ്ടല്ലൂര്‍ ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങളുണ്ടായപ്പോള്‍ പ്രശ്‌നപരിഹാരത്തിന് ചര്‍ച നടത്തുകയുണ്ടായി. ആ ചര്‍ചയില്‍ താനും പങ്കെടുത്തു. ആ ചര്‍ചയില്‍ ഉടനീളം അധ്യാപികയുടെ ഭര്‍ത്താവ് ആര്‍എസ്എസ് അനുകൂല നിലപാടാണ് സ്വീകരിച്ചിരുന്നത്.

കോവിഡ് കാലത്ത് ഉത്സവങ്ങള്‍ക്ക് നിയന്ത്രണം ഉണ്ടായപ്പോള്‍ ആര്‍എസ്എസിനൊപ്പം ചേര്‍ന്ന് അവിടെ പ്രത്യക്ഷ സമരപരിപാടികള്‍ ആസൂത്രണം ചെയ്തതും അധ്യാപികയുടെ ഭര്‍ത്താവാണ്. അത്തരമൊരാള്‍ എങ്ങനെയാണ് സിപിഎമായി മാറുക. രേഷ്മ ചെയ്തത് പുണ്യ പ്രവൃത്തിയല്ല. കുട്ടികളെ പഠിപ്പിക്കുന്ന അധ്യാപിക ഇത്തരത്തില്‍ പെരുമാറരുത്. പ്രതിയുമായി രേഷ്മയ്ക്കുള്ള ഒളിവിലെ ബന്ധം ദുരൂഹമാണ്.

അധ്യാപികയ്ക്ക് പ്രതിയുമായി ബന്ധമെന്താണ്?, എങ്ങനെയാണ് ഈ സ്ത്രീക്ക് ജോലി കിട്ടിയത്?, ആരാണതിന് പിന്നില്‍?, ഇക്കാര്യങ്ങളെല്ലാം ആര്‍എസ്എസും ബിജെപിയും വെളിപ്പെടുത്തേണ്ടതാണ്. ഈ ഒളിവ് ജീവിതം സംശയാസ്പദമാണ്. അറസ്റ്റിലായ ഈ അധ്യാപികയുടെ വീടിന് നേര്‍ക്കുണ്ടായ ബോംബ് ആക്രമണത്തില്‍ പാര്‍ടിക്ക് പങ്കില്ല. എന്തെങ്കിലും സംഗതികള്‍ ചെയ്യണമെങ്കില്‍ പിണറായിയില്‍ സിപിഎമിന് ഇതാണോ വഴിയെന്നും എം വി ജയരാജന്‍ ചോദിച്ചു.

Keywords: Kannur, News, Kerala, Top-Headlines, Trending, CPM, RSS, Accused, Teacher, MV Jayarajan about accused Nijil Das.

Post a Comment