കാസർകോട്: (www.kasargodvartha.com 08.04.2022) പൗരത്വ നിയമത്തിനെതിരെ സമരം ചെയ്ത മുസ്‌ലിം യൂത് ലീഗ് പ്രവർത്തകർക്ക് കോടതി 39000 രൂപ പിഴ ചുമത്തി. സംസ്ഥാന വ്യാപകമായി യൂത് ലീഗ് കേന്ദ്ര സർകാർ ഓഫീസുകൾ ഉപരോധിക്കുന്നതിന്റെ ഭാഗമായി ജില്ലാ കമിറ്റിയുടെ നേതൃത്വത്തിൽ 2019 ഡിസംബർ 24 ന് കാസർകോട് ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധിച്ച സംഭവത്തിലാണ് നടപടി.
സംസ്ഥാന വൈസ് പ്രസിഡന്റ് അശ്‌റഫ് എടനീർ, ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂർ, ജനറൽ സെക്രടറി സഹീർ ആസിഫ്, സംസ്ഥാന കമിറ്റി അംഗങ്ങളായ ടി ഡി കബീർ, യൂസുഫ് ഉളുവാർ, ജില്ലാ വൈസ് പ്രസിഡന്റ് എം എ നജീബ്, ഹാശിം ബംബ്രാണി, ബശീർ കടവത്ത്, ഖലീൽ കൊല്ലമ്പാടി, ജലീൽ തുരുത്തി, അശ്‌റഫ് ബി, ശാനിഫ് നെല്ലിക്കട്ട, അൻവർ പി എം, സലീം ചെർക്കള, മുനീർ പി എച് എന്നിവർക്കെതിരെ കാസർകോട് ടൗൺ പൊലീസ് ചുമത്തിയ കേസിലാണ് കോടതി പിഴ ശിക്ഷ വിധിച്ചത്.
പൗരത്വ സമരത്തിൽ പങ്കെടുത്തവർക്കെതിരെ ചുമത്തിയ കേസുകൾ പിൻവലിക്കുമെന്ന് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയിരുന്നെങ്കിലും ഇത് വരെ കേസുകൾ പിൻവലിച്ചിട്ടില്ലെന്നും പൗരത്വ സമരവുമായി ബന്ധപ്പെട്ട പല കേസുകളും ഇപ്പോഴും കോടതിയുടെ പരിഗണനയിലുണ്ടെന്നും നേതാക്കൾ പറഞ്ഞു.
Keywords:
Kasaragod, Kerala, News, Police, Case, Fine, Government, Leader, Muslim Youth League, Muslim-league, Committee, Post Office, President, Citizenship Amendment Act, CAA, Pinarayi-Vijayan, Court-order, Court, Muslim Youth League workers fined Rs 39,000.