സിപിഎം നേതാക്കളുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന സഹകരണ ആശുപത്രിയുടെ നിർമാണത്തിനും മറ്റുമാണ് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും 25 കോടി രൂപ അനുവദിക്കാൻ സർകാർ ഉത്തരവ് പുറപ്പെടിച്ചിരിക്കുന്നത്. കഴിഞ്ഞ സർകാരിൻ്റെ അവസാന കാലത്ത് കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത കാഞ്ഞങ്ങാട്ടെ അമ്മയും കുഞ്ഞും ആശുപത്രി ഇത് വരെ തുറക്കാൻ സർകാരിന് കഴിഞ്ഞിട്ടില്ല. വിഷമഴയുടെ ഇരകളായ എൻഡോസൾഫാൻ ബാധിതർ ഇപ്പോഴും ദുരിതക്കയത്തിലും, ജില്ലയിലെ മെഡികൽ കോളജും സർക്കാർ ആശുപത്രികളും, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും പണമില്ലാതെ പരാധീനതയിലുമാണ്.
ഈ സാഹചര്യത്തിലാണ് പാർടി നേതൃത്വത്തിൽ ആരംഭിക്കുന്ന ആശുപത്രിക്ക് ജനങ്ങളുടെ കോടിക്കണക്കിന് നികുതിപ്പണം കൊള്ളയടിക്കാൻ സർകാർ ഉത്തരവായിരിക്കുന്നത്. ഭരണത്തിൻ്റെ തണലിൽ ജനങ്ങളുടെ നികുതിപ്പണം കൊള്ളയടിക്കാനുള്ള നീക്കത്തിൽ നിന്നും സർകാർ പിന്തിരിയണമെന്നും അല്ലാത്തപക്ഷം സിപിഎമിൻ്റെ അന്യായമായ കൊള്ളയടിയെ മുസ്ലിം ലീഗ് രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും ജില്ലാ പ്രസിഡണ്ട് ടി ഇ അബ്ദുല്ലയും ജനറൽ സെക്രടറി എ അബ്ദുർ റഹ്‌മാനും പറഞ്ഞു.
Keywords: News, Kerala, Kasaragod, Top-Headlines, Controversy, Muslim-league, CPM, Hospital, Political party, Muslim League accused the CPM of looting people's tax money to start a co-operative hospital for the party.
< !- START disable copy paste -->