Join Whatsapp Group. Join now!
Aster MIMS 10/10/2023

Shabaash Mithu | മിതാലി രാജിന്റെ ജീവിത കഥ പറയുന്ന 'സബാഷ് മിതു' തീയേറ്ററുകളിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

Mithali Raj Biopic Shabaash Mithu to Hit the Big Screen on July 15 #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍

മുംബൈ: (www.kasargodvartha.com) വനിതാ ക്രികറ്റ് ടീം ക്യാപ്റ്റന്‍ മിതാലി രാജിന്റെ ജീവിത കഥ പറയുന്ന 'സബാഷ് മിതു' എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ജൂലൈ 15ന് ചിത്രം തീയേറ്ററുകളില്‍ എത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. സിനിമാ പ്രേമികളും കായിക പ്രേമികളും ഒരുപോലെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് 'സബാഷ് മിതു'. ശ്രീജിത്ത് മുഖര്‍ജി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നടി തപ്സി പന്നുവാണ് മിതാലിയുടെ വേഷത്തില്‍ എത്തുന്നത്.

ഫെബ്രുവരിയില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തുമെന്ന് പറഞ്ഞരുന്നെങ്കിലും കോവിഡ് സാഹചര്യത്തില്‍ റിലീസ് മാറ്റുകയായിരുന്നു. സിര്‍ഷ റേ ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. ശ്രീകര്‍ പ്രസാദാണ് ചിത്രത്തിന്റെ ചിത്രസംയോജനം. അമിത് ത്രിവേദിയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നു.

Mumbai, News, National, Top-Headlines, Cinema, Entertainment, Sports, Mithali Raj Biopic Shabaash Mithu to Hit the Big Screen on July 15.

മിതാലി രാജ് ഏകദിന ടെസ്റ്റ് ടീമുകളുടെ ക്യാപ്റ്റനാണ്. നിലവില്‍ ഇന്‍ഡ്യന്‍ ടീമിന്റെ നെടുംതൂണായ മിതാലി രാജ് അന്താരാഷ്ട്ര വനിതാ ക്രികറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍ നേടിയ താരമാണ്. ഏഴായിരം റണ്‍സ് മറികടന്ന അന്താരാഷ്ട്ര ക്രിക്കറ്റിലെ ഒരേയൊരു വനിതാ ക്രികറ്റ് താരവുമാണ് മിതാലി രാജ്. 'സബാഷ് മിതു'വെന്ന ചിത്രം വരുമ്പോള്‍ കായികപ്രേമികളും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

Keywords: Mumbai, News, National, Top-Headlines, Cinema, Entertainment, Sports, Mithali Raj Biopic Shabaash Mithu to Hit the Big Screen on July 15.

Post a Comment