Health | 'ഉമിനീരിൽ നിന്നും ജനിതക മാറ്റങ്ങൾ മുൻകൂട്ടി അറിയാം'; സംവിധാനം കാസർകോട് കിംസ് സൺറൈസ് ആശുപത്രിയിൽ മന്ത്രി അഹ്‌മദ് ദേവർകോവിൽ ഉദ്‌ഘാടനം ചെയ്തു; 'മലബാറിൽ ആദ്യം'
Apr 19, 2022, 20:02 IST
കാസർകോട്: (www.kasargodvartha.com) രണ്ട് മി.ലി ഉമിനീരിൽ നിന്നും ജനിതക മാറ്റങ്ങൾ മുൻകൂട്ടി അറിയാൻ സാധിക്കുന്ന 'എപിലിമോ' എന്ന ജെനിറ്റിക് വെൽനെസ് സംവിധാനം കാസർകോട് കിംസ് സൺറൈസ് ആശുപത്രിയിൽ മന്ത്രി അഹ്‌മദ് ദേവർകോവിൽ ഉദ്‌ഘാടനം ചെയ്തു. 250ൽ പരം ജനിതക അവസ്ഥകൾ പരിശോധിച്ച് വ്യക്തിഗത ആരോഗ്യ സംരക്ഷണം ഉറപ്പു വരുത്താൻ ഉതകുന്ന വീജെനോം (Viegenome) പരിശോധനയാണ് ആശുപത്രിയിൽ സജ്ജീകരിച്ചിട്ടുള്ളതെന്ന് അധികൃതർ പറഞ്ഞു. മലബാറിലാദ്യമായാണ് ഇത്തരമൊരു സംവിധാനമെന്നും അവർ കൂട്ടിച്ചേർത്തു.
കിംസ് സൺറൈസ് ഹോസ്പിറ്റൽ ആൻഡ് സൺറൈസ് ഹോസ്പിറ്റൽസ് ഗ്രൂപ് ചെയർമാൻ ഡോ. ഹഫീസ് റഹ്‌മാൻ, കിംസ് സൺറൈസ് ഹോസ്പിറ്റൽ മാനജിംഗ് പാർട്ണർ ഡോ. ബി എസ് റാവു, സീനിയർ ഗൈനകോളജിസ്റ്റ് ഡോ. ഉഷാ മേനോൻ, കിംസ് സൺറൈസ് ഹോസ്പിറ്റൽ സിഇഒ സാജു ജേക്കബ്, അഡ്മിനിസ്ട്രേറ്റർ ആൻഡ് ഓപറേഷൻസ് മാനജർ എ വി കൃഷ്ണൻ, നഗരസഭ സ്റ്റാൻഡിങ് കമിറ്റി ചെയർപേഴ്സൺ സിയാന, കൗൺസിലർമാരായ രമേശൻ, പവിത്ര, വീറൂട്സ് വെല്‍നസ് സൊല്യൂഷന്‍സ് സീനിയർ ബിസിനസ് കൺസൾടന്റ് ആൻഡ് ലൈഫ് സ്റ്റൈൽ അഡ്വൈസർ ബോസ് മാണി, ബിസിനസ് കൺസൾടന്റ് ആൻഡ് ലൈഫ് സ്റ്റൈൽ അഡ്വൈസർ സയീഷ് നായർ എന്നിവർ സംബന്ധിച്ചു.
കൂടുതൽ വിവരങ്ങൾക്കും ബുകിങ്ങിനും 9778177352, 04994219480 എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്ന് അധികൃതർ അറിയിച്ചു.