city-gold-ad-for-blogger

Accidental Death | കാസര്‍കോട്ട് ട്രെയിനില്‍ നിന്ന് വീണ് മരിച്ചത് മെഡികല്‍ വിദ്യാര്‍ഥി; വെള്ളം വാങ്ങി ഓടിക്കയറാന്‍ ശ്രമിച്ചത് അപകടത്തിന് കാരണം

കാസര്‍കോട്: (www.kasargodvartha.com) കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ വെച്ച് ട്രെയിനില്‍ നിന്ന് വീണ് മരിച്ചത് മെഡികല്‍ വിദ്യാര്‍ഥി. മംഗ്‌ളൂരു എജെ ആശുപത്രിയിലെ മെഡികല്‍ പിജി വിദ്യാര്‍ഥിയും തമിഴ്‌നാട് ചിദംബരം സ്വദേശിയുമായ കെ സിദ്ധാര്‍ഥ് (28) ആണ് മരിച്ചത്.
 
Accidental Death | കാസര്‍കോട്ട് ട്രെയിനില്‍ നിന്ന് വീണ് മരിച്ചത് മെഡികല്‍ വിദ്യാര്‍ഥി; വെള്ളം വാങ്ങി ഓടിക്കയറാന്‍ ശ്രമിച്ചത് അപകടത്തിന് കാരണം

മംഗ്‌ളൂരു റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് ചെന്നൈ എക്‌സ്പ്രസില്‍ വീട്ടിലേക്ക് പോകുകയായിരുന്നു സിദ്ധാര്‍ഥ്. കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ വെള്ളം വാങ്ങാനായി ട്രെയിനില്‍ നിന്നിറങ്ങിയിരുന്നു. വെള്ളം വാങ്ങി വരുന്നതിനിടെ ട്രെയിന്‍ വിട്ടപ്പോള്‍ ഓടിക്കയറാന്‍ ശ്രമിച്ചതോടെ കാല്‍ തെറ്റി പാളത്തിലേക്ക് വീഴുകയായിരുന്നു. സംഭവം കണ്ട യാത്രക്കാര്‍ ബഹളം വെച്ച് ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി ഉടന്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥരും റെയില്‍വേ പൊലീസും ചേര്‍ന്ന് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ബന്ധുക്കള്‍ കാസര്‍കോട്ടെത്തിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.

ചിദംബരത്തെ എന്‍ കുമാര്‍ അംബികാവതി ദമ്പതികളുടെ മകനാണ് സിദ്ധാര്‍ഥ്. ഏക സഹോദരി സൗമ്യ.

Keywords:  Kasaragod, Kerala, News, Top-Headlines, Student, Death, Accident, Drinking water, Medical College, Train, Railway Station, Postmortem, Medical student dies after falling from train in Kasargod.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia