വൈപ്പിന്‍ മുരിക്കുംപാടത്തുനിന്ന് വിവാഹിതയായി അങ്കമാലിയില്‍ എത്തിയ എം സി ജോസഫൈന്‍ അന്നേ മികച്ച വാഗ്മിയും സാമൂഹ്യ പ്രവര്‍ത്തകയുമായിരുന്നു. പുരോഗമനവാദികളായ കോണ്‍ഗ്രസുകാര്‍ എം എ ജോണിന്റെ നേതൃത്വത്തില്‍ പരിവര്‍ത്തനവാദികളായി പ്രവര്‍ത്തിക്കുന്ന കാലം. ഭര്‍ത്താവ് പി എ മത്തായിയും പരിവര്‍ത്തനവാദി കോണ്‍ഗ്രസിലായിരുന്നു. ജോസഫൈന്‍ അക്കാലത്ത് പാരലല്‍ കോളജ് അധ്യാപികയായിരുന്നു. സോഷ്യലിസ്റ്റ് ആശയങ്ങളോട് വിദ്യാര്‍ഥിയായിരിക്കെ കൂറുപുലര്‍ത്തിയ ജോസഫൈനെയും മത്തായിയെയും സിപിഎമിന്റെ പ്രധാന പ്രവര്‍ത്തകരാക്കാന്‍ മുന്‍കൈയെടുത്തത് പരേതനായ മുന്‍ സ്പീകര്‍ എ പി കുര്യനാണ്.
1978ല്‍ ജോസഫൈന്‍ സിപിഎം അങ്കമാലി അങ്ങാടിക്കടവ് ബ്രാഞ്ചില്‍ അംഗമായി. വനിതകള്‍ക്ക് കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തനത്തിലേക്ക് കടന്നുവരാന്‍ കുടുംബപരവും സാമൂഹ്യവുമായ ഒത്തിരി എതിര്‍പ്പുകള്‍ നേരിടേണ്ടിവന്ന അക്കാലത്ത് ജോസഫൈന്‍ മുഴുവന്‍ സമയ പ്രവര്‍ത്തകയായി മാറി. അവിടന്നങ്ങോട്ട് അങ്കമാലിയിലെ മാത്രമല്ല ജില്ലയിലെയാകെ കമ്യൂനിസ്റ്റ് പാര്‍ടി യോഗങ്ങളില്‍ ജോസഫൈന്റെ പ്രസംഗം പാര്‍ടി പ്രവര്‍ത്തകരില്‍ ആവേശകരമായി അലയടിച്ചുയര്‍ന്നു. ജില്ലയുടെ കിഴക്കന്‍ കാര്‍ഷികമേഖലയിലും പടിഞ്ഞാറന്‍ തീരമേഖലയിലുമൊക്കെ സഞ്ചരിച്ച് മഹിളാ അസോസിയേഷന്‍ കെട്ടിപ്പടുത്ത ജോസഫൈന്‍ സംഘടനയുടെ അഖിലേന്ത്യാ വൈസ് പ്രസിഡന്റുവരെയായി ഉയര്‍ന്നു. 2002 മുതല്‍ സിപിഎം കേന്ദ്ര കമിറ്റി അംഗവുമാണ്.
Keywords: Kannur, Kerala, News, CPM, Dead body, Medical College, Students, Leader, MC Josephine's body to be handed over for medical research.
< !- START disable copy paste -->