city-gold-ad-for-blogger

വരുംവര്‍ഷം മുഴുവന്‍ നന്മയും സമൃദ്ധിയും നിറയ്ക്കാനായി വിഷുവിനെ വരവേല്‍ക്കാം; കണിയൊരുക്കാം

കൊച്ചി: (www.kasargodvartha.com 14.04.2022) വരുംവര്‍ഷം മുഴുവന്‍ നന്മയും സമൃദ്ധിയും നിറയ്ക്കാനായി വിഷുവിനെ വരവേല്‍ക്കാം. നമുക്കറിയാം കേരളത്തിലെ കാര്‍ഷികോത്സവമാണ് വിഷു. കേരളത്തില്‍ മാത്രമല്ല അയല്‍ സംസ്ഥാനങ്ങളില്‍ അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന പ്രദേശങ്ങളിലും വിഷു ആഘോഷിക്കാറുണ്ട്. ഭഗവാന്‍ ശ്രീകൃഷ്ണനും കണിക്കൊന്നയും കണിവെള്ളരിയും ധാന്യങ്ങളും നിറദീപങ്ങളുമൊക്കെ ചേര്‍ന്നൊരുക്കുന്ന സമൃദ്ധിയുടെ കാഴ്ചയാണ് നമ്മള്‍ വിഷുപുലരിയില്‍ കണ്ടുണരുന്നത്.

ഭഗവാന്‍ കണ്ണന്റെ വിഗ്രഹത്തിലോ ചിത്രത്തിലോ വീട്ടുമുറ്റത്തുള്ള പൂക്കള്‍ കൊണ്ട് മാലകോര്‍ത്തിടുന്നത് ഉത്തമമാണ്. നിലവിളക്ക്, ഓട്ടുരുളി, ഉണക്കലരി, നെല്ല്, നാളികേരം, ഭംഗിയുള്ള സ്വര്‍ണനിറമുള്ള വെള്ളരിക്ക, മാമ്പഴം, വാല്‍ക്കണ്ണാടി, കൃഷ്ണപ്രതിമ, കണിക്കൊന്ന പൂവ്, കോടിമുണ്ട്, ഗ്രന്ഥം, നാണയം, സ്വര്‍ണം, കണ്‍മഷി, കുങ്കുമം, വെറ്റില, അടയ്ക്ക, കിണ്ടിയില്‍ വെള്ളം, തുടങ്ങിയവയാണ് കണിയൊരുക്കാന്‍ ഉപയോഗിക്കുന്നത്.

വരുംവര്‍ഷം മുഴുവന്‍ നന്മയും സമൃദ്ധിയും നിറയ്ക്കാനായി വിഷുവിനെ വരവേല്‍ക്കാം; കണിയൊരുക്കാം

അഞ്ചുതിരിയിട്ട് വിളക്കു കൊളുത്തി അതിന്‍ മുമ്പില്‍ ഓട്ടുരുളിയില്‍ കണിയൊരുക്കണം. ഉണക്കലരിയും നെല്ലും നിറച്ച്, നാളുകേരമുറി വയ്ക്കണം. കണിവെള്ളരി ഇതിനൊപ്പം വയ്ക്കണം. മാമ്പഴം, ചക്കപ്പഴം ഇവ വയ്ക്കാം. വാല്‍ക്കണ്ണാടി ഇതിനോടൊപ്പം വയ്ക്കുക. ഭഗവതിയായ ലക്ഷ്മി വാല്‍ക്കണ്ണാടിയില്‍ അധിവസിക്കുന്നു എന്നാണ് വിശ്വാസം. കണിക്കാഴ്ചയില്‍ സ്വന്തം മുഖം ദര്‍ശിക്കുക എന്നത് ഒരു രീതിയാണ്. ഈശ്വരസാന്നിദ്ധ്യത്തിനൊപ്പം സ്വന്തം ആത്മാവിനെയറിയുക എന്നത് ഒരു വിശ്വാസം.

വസ്ത്രം, ഗ്രന്ഥം, നാണയം, സ്വര്‍ണം ഇവയും കുങ്കുമം, കണ്‍മഷി ഇവയും വയ്ക്കാവുന്നതാണ്. നാണയം വെറ്റില പാക്കിനുള്ളില്‍ വയ്ക്കണം. സ്വര്‍ണവും നാണയവും ലക്ഷ്മിയെയും ഗ്രന്ഥം സരസ്വതിയേയും സൂചിപ്പിക്കുന്നു. ഇതിന് സമീപം ശുദ്ധജലം കിണ്ടിയില്‍ വയ്ക്കുക.

Keywords:  Kochi, News, Kerala, Top-Headlines, Vishu, Festival, May Vishu be welcomed to fill the whole year with goodness and prosperity.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia