ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസെത്തി വാതിൽ തുറന്നപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. കുറച്ചു വർഷങ്ങളായി മാണിയാട്ട് ബാങ്കിന് സമീപത്തെ വാടക ക്വാർടേഴ്സിൽ താമസിച്ചുവരികയായിരുന്നു ഇദ്ദേഹം.
മരണ വിവരം ചന്തേര പൊലീസ് ഇയാളുടെ വീട്ടുകാരെ അറിയിച്ചിട്ടുണ്ട്. മൃതേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം വിദഗ്ധ പോസ്റ്റുമോർടത്തിനായി പരിയാരത്തെ കണ്ണൂർ ഗവ. മെഡികൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Keywords: News, Kerala, Kasaragod, Top-Headlines, Dead, Died, Dead body, Postmortem, Police, Medical College, Man found dead.
< !- START disable copy paste -->