Join Whatsapp Group. Join now!
Aster MIMS 10/10/2023

Accident Death | ബൈക് മറിഞ്ഞ് യുവാവ് മരിച്ചു; വിടവാങ്ങിയത് മരണവീട്ടിൽ നിന്ന് മടങ്ങുന്നതിനിടെ

Man died in Bike accident, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കുമ്പള: (www.kasargodvartha.com) ബൈക് മറിഞ്ഞ് മീൻ തൊഴിലാളിയായ യുവാവ് മരിച്ചു. കുമ്പള കോയിപ്പാടി കടപ്പുറത്തെ അബ്ദുല്‍ ഖാദര്‍ - മൈമൂന ദമ്പതികളുടെ മകന്‍ മുഹമ്മദ് ഹനീഫ് (45) ആണ് മരിച്ചത്.
                  
News, Kerala, Kumbala, Kasaragod, Top-Headlines, Died, Accidental-Death, Bike-Accident, Obituary, Man died in Bike accident.

ഹനീഫിന്റെ ഉമ്മൂമ്മ കഴിഞ്ഞ ദിവസം മംഗ്‌ളൂറില്‍ മരണപ്പെട്ടിരുന്നു. മൃതദേഹം ഖബറടക്കിയതിന് ശേഷം സുഹൃത്ത് സിറാജിന്റെ കൂടെ ബൈകില്‍ മടങ്ങുന്നതിനിടെ പുലര്‍ചെ നാല് മണിയോടെ ബൈക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ഹനീഫിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഭാര്യ: സൗദ.

മക്കള്‍: ജാവീര്‍, ജാവീദ്.

Keywords: News, Kerala, Kumbala, Kasaragod, Top-Headlines, Died, Accidental-Death, Bike-Accident, Obituary, Man died in Bike accident.
< !- START disable copy paste -->

Post a Comment