city-gold-ad-for-blogger

നിസ്‌കരിക്കുന്നതിനിടെ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു

ചെമ്മനാട്: (www.kasargodvartha.com 11.04.2022) നിസ്‌കരിക്കുന്നതിനിടെ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു. ചെമ്മനാട്ടെ മുഹമ്മദ് അലി പാലോത്ത് (60) ആണ് മരിച്ചത്. ദുബൈയിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. ളുഹാ നിസ്‌കരിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഹൃദയാഘാതമെന്നാണ് നിഗമനം.
      
നിസ്‌കരിക്കുന്നതിനിടെ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു

ദീർഘകാലം ബഹ്‌റൈൻ ചെമ്മനാട് ജമാഅത് കമിറ്റി സെക്രടറിയായിരുന്നു. പാലോത്ത് മഹൽ ജനറൽ സെക്രടറി, ചെമ്മനാട് ജമാഅത് സകാത് സെൽ കമിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്‌.

അബ്ദുൽ ഖാദർ അഞ്ചങ്ങാടി - ഖദീജയുടേയും ദമ്പതികളുടെ മകനാണ്.

ഭാര്യ: ഫൗസിയ കപ്പണടുക്കം.

മക്കൾ: ആസിഫ് (ദുബൈ), ഫാത്വിമത് മുശ് രിഫ, മഹ്ശൂമ.

മരുമക്കൾ: നാസർ മൗവ്വൽ, മാസിൻ ചെമ്മനാട് (ദുബൈ), അശ്ഫിൻ ചെർക്കള.

സഹോദരങ്ങൾ: ഫാറൂഖ് മണൽ (സലാല), സമീർ പാലോത്ത് (വ്യാപാരി, അഞ്ചങ്ങാടി), ഫസലുർ റഹ്‌മാൻ പാലോത്ത് (സ്കൈപ് ബാഗ്, കണ്ണൂർ), ബീഫാത്വിമ, ഉമ്മുഹലീമ, ആഇശ, സാറ ബീവി, ഹവ്വ ബീവി.

Keywords: News, Kerala, Kasaragod, Top-Headlines, Obituary, Died, Dead, Chemnad, Collapse, Man collapsed and died.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia