city-gold-ad-for-blogger

രേഖകളില്ലാത്ത 80 ലക്ഷം രൂപ പിടികൂടി; ഒരാൾ അറസ്റ്റിൽ; കാസർകോട്ടെ കുഴൽപ്പണ റാകറ്റിലെ പ്രധാന കണ്ണിയെന്ന് പൊലീസ്

തളിപ്പറമ്പ്: (www.kasargodvartha.com 02.04.2022) കാസർകോട്ടെ കുഴൽപ്പണ റാകറ്റിലെ പ്രധാന കണ്ണി തളിപ്പറമ്പിൽ അറസ്റ്റിലായതായി പൊലീസ്. മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ ബി ഖാലിദ് (39) ആണ് അറസ്റ്റിലായത്. കുഴൽ പണം കൈമാറാൻ ഒരുങ്ങുന്നതിനിടെയാണ് ഇയാൾ പിടിയിലായതെന്ന് പൊലീസ് അറിയിച്ചു.

രേഖകളില്ലാത്ത 80 ലക്ഷം രൂപ പിടികൂടി; ഒരാൾ അറസ്റ്റിൽ; കാസർകോട്ടെ കുഴൽപ്പണ റാകറ്റിലെ പ്രധാന കണ്ണിയെന്ന് പൊലീസ്

പൊലീസ് പറയുന്നതിങ്ങനെ: 'മാസങ്ങൾക്ക് മുമ്പ് ജ്വലറി വ്യാപാരം നിർത്തി കർണാടകയിൽ നിന്നും മാർവാടികളുടെ പക്കൽ നിന്ന് സ്വർണവും കുഴൽപണവും കൈമാറ്റം ചെയ്തു വരുന്നതിനിടെയാണ് 80 ലക്ഷം രൂപയുമായി തളിപ്പറമ്പ് ചിറവക്കിൽ വെച്ച് ഖാലിദിനെ പിടികൂടിയത്. ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് സംശയകരമായ സാഹചര്യത്തിൽ ഇൻസ്പെക്ടർ എ വി ദിനേശിന്റെ നേതൃത്വത്തിൽ എസ് ഐ, പി സി സഞ്ജയ് കുമാറും സംഘവുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 

കുറുമാത്തൂരിലെ ഇടപാടുകാരന് പണം കൈമാറാൻ ഒരുക്കിവെച്ച രണ്ടര ലക്ഷം രൂപയാണ് ആദ്യം പൊലീസ് പിടികൂടിയത്. തുടർന്ന് സമീപം നിർത്തിയിട്ട ഇയാളുടെ കെ എൽ 14 എൽ. 8337 നമ്പർ സ്വിഫ്റ്റ് കാർ പരിശോധിച്ചപ്പോൾ രഹസ്യ അറകളിൽ ഒളിപ്പിച്ചു വെച്ച നിലയിൽ രേഖകളില്ലാത്ത പണം കണ്ടെത്തി. കസ്റ്റഡിയിലെടുത്ത  ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്‌തെങ്കിലും പണത്തിന്റെ ഉറവിടം സംബന്ധിച്ച് വ്യക്തത വരുത്താൻ കഴിഞ്ഞില്ല. 

തുടർന്ന് മതിയായ രേഖകളില്ലാത്ത 80 ലക്ഷം രൂപ തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കി. കുഴൽപണവുമായി ബന്ധപ്പെട്ട് കാസർകോട്, മഞ്ചേശ്വരം പൊലീസ് സ്റ്റേഷനുകളിൽ യുവാവ് പിടിയിലായിട്ടില്ലെങ്കിലും നിരീക്ഷണത്തിലായിരുന്നു. അതിനിടെയാണ് ഇയാൾ തളിപ്പറമ്പ് പൊലീസിന്റെ പിടിയിലായത്'.

Keywords: Man arrested with undocumented cash, Kerala, Kasaragod, News, Top-Headlines, Arrest, Man, Police, Manjeshwaram, Police-station, Jewellery, Karnataka, National. 



< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia